19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

By Web TeamFirst Published Apr 26, 2024, 12:43 PM IST
Highlights

19-ാം വയസിൽ വിദേശത്തേക്ക് പോയ വല്ലപ്പുഴ ചെറുകോട് വേളൂർ ഹംസക്ക് ഇന്ന് പ്രായം 66 ആണ്. രണ്ട് വർഷം മുൻപാണ് വിദേശത്ത് നിന്നുമെത്തി നാട്ടിൽ സ്ഥിര താമസം തുടങ്ങിയത്.

പാലക്കാട് : അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്ത് പ്രവാസി മലയാളി. വല്ലപ്പുഴ സ്വദേശി ഹംസയാണ് അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്തത്. ചെറുകോട് എൽ.പി.സ്‌കൂളിലെ ബൂത്തിലെത്തിയാണ് ഹംസ തൻ്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

19-ാം വയസിൽ വിദേശത്തേക്ക് പോയ വല്ലപ്പുഴ ചെറുകോട് വേളൂർ ഹംസക്ക് ഇന്ന് പ്രായം 66 ആണ്. രണ്ട് വർഷം മുൻപാണ് വിദേശത്ത് നിന്നുമെത്തി നാട്ടിൽ സ്ഥിര താമസം തുടങ്ങിയത്. വിദേശത്ത് നിന്ന് അവധിയിൽ വരുമ്പോൾ നാട്ടിൽ പൊതുതിരഞ്ഞെടുപ്പ് ഉണ്ടാകാറില്ല. പൊതുതിരഞ്ഞെടുപ്പ് ഘട്ടത്തിൽ ലീവെടുത്ത് നാട്ടിലെത്താനുളള സാഹചര്യവുമുണ്ടായിരുന്നില്ല. വോട്ടർ പട്ടികയിൽ ആരും പേര് ചേർത്തിരുന്നുമില്ല. 

Latest Videos

'വോട്ട് ഉത്തരവാദിത്വം, ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

അടുത്തിടെയാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്. ആദ്യമായാണ് തിരഞ്ഞെടുപ്പ് സമയത്ത് ഹംസ നാട്ടിൽ ഉണ്ടാവുന്നത്. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ തന്നെ കന്നിവോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹംസ. രാവിലെ എട്ടു മണിക്ക് ചെറുകോട് ഗവ.എൽ.പി.സ്‌കൂളിലെ 148 നമ്പർ ബൂത്തിലെത്തിയാണ് ഹംസ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 

 

 

click me!