മെഡിക്കൽ ഓഫീസർ, പൊലീസ് ഉദ്യോഗസ്ഥന്‍, നഴ്സ് തുടങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
മലപ്പുറം: മലപ്പുറം ജില്ലയെ ആശങ്കയിലാക്കി കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ജില്ലയിൽ 63 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. മറ്റുള്ളവർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
മെഡിക്കൽ ഓഫീസർ, പൊലീസ് ഉദ്യോഗസ്ഥന്‍, നഴ്സ് തുടങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. വട്ടംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ കുറ്റിപ്പുറം സ്വദേശിനി (34), പൊന്നാനിയിലെ പൊലീസ് ഓഫീസർ (36) , പൊന്നാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് നഴ്‌സ് തിരുവനന്തപുരം സ്വദേശിനി (27) എന്നിവരുൾപ്പെടെയുള്ളവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിരിക്കുന്നത്.
ജൂൺ 22 ന് രോഗബാധ സ്ഥിരീകരിച്ച താനൂർ ചീരാൻകടപ്പുറം സ്വദേശിയുമായി ബന്ധമുള്ള ചീരാൻകടപ്പുറം സ്വദേശിനി (85), ലോട്ടറി കച്ചവടം നടത്തുന്ന ആലങ്കോട് സ്വദേശി (32), വട്ടംകുളത്തെ അങ്കണവാടി വർക്കർ (56), പൊന്നാനി നഗരസഭാ കൗൺസിലർമാരായ കറുവന്തുരുത്തി സ്വദേശി (45), കുറ്റിക്കാട് സ്വദേശി (41), ജൂൺ 28 ന് രോഗബാധസ്ഥിരീകരിച്ച വട്ടംകുളം ശുകപുരം സ്വദേശിയായ ഡോക്ടറുമായി ബന്ധമുള്ള പൊന്നാനി സ്വദേശി (38) എന്നവരാണ് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്ന മറ്റുള്ളവര്‍.