സർക്കാർ ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

By Web TeamFirst Published Jul 4, 2024, 2:19 PM IST
Highlights

ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്.ആരുടെയും നില ഗുരുതരമല്ല.  

കാസർകോട്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ. കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്ഥതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. 

ആശുപത്രിക്ക് തൊട്ട് സമീപത്താണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. കുട്ടികൾ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത്  ദുർഗന്ധം പടർന്നു. അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചില കുട്ടികൾക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്. 

സിനിമ ചെയ്യും, എന്റെ 8% വരെ സിനിമാ ശമ്പളം ജനങ്ങൾക്ക് വേണ്ടി; ഇടതുദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണം: സുരേഷ് ഗോപി

 

 


 

click me!