കൊല്ലത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശിയായ നിത്യാനന്ദൻ (45) ആണ് മരിച്ചത്
കൊല്ലം:സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. കൊല്ലം കൊട്ടാരക്കര പൂവറ്റൂർ പടിഞ്ഞാറ് പാത്തല അനാമിക ഭവനിൽ നിത്യാനന്ദനാണ് മരിച്ചത്. 45 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
പനിലക്ഷങ്ങളോടെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മൂർഛിച്ചതോടെ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്തിരുന്ന നിത്യാനന്ദൻ ക്ഷീരകർഷകൻ കൂടിയാണ്. മകള്‍: അനാമിക. ഭാര്യ: സുമംഗല.
പനിക്കിടക്കയിൽ കേരളം; ആശങ്ക ഉയർത്തി സംസ്ഥാനത്ത് എലിപ്പനി വ്യാപനം, ഒരു മാസത്തിനിടെ 8 മരണം