'ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്';19 കാരന്‍റെ കൊലപാതകം മുൻ വൈരാഗ്യത്തിലെന്ന് പൊലീസ്

By Web TeamFirst Published Sep 22, 2024, 8:30 AM IST
Highlights

അരുണിൻ്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ശ്വാസകോശത്തിൽ രക്തം പടർന്നത് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.

കൊല്ലം: കൊല്ലം ഇരട്ടക്കടയിൽ 19 കാരനെ കുത്തി കൊന്നതിന് പിന്നിൽ മുൻ വൈരാഗ്യമെന്ന് പൊലീസ്. മകളുമായുള്ള പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാത്തതിൽ പ്രതി പ്രസാദിന് അരുണിനോട് പകയുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞാണ് ബന്ധുവീട്ടിലേക്ക് യുവാവിനെ വിളിച്ച് വരുത്തിയതെന്നും പൊലീസ് പറയുന്നു. അരുണിൻ്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ശ്വാസകോശത്തിൽ രക്തം പടർന്നത് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.

മകളെ അരുൺ കാണാനെത്തുന്നത് പ്രതി എതിർത്തിരുന്നു. പ്രസാദ് മദ്യലഹരിയിൽ ആയിരുന്നുവെന്നും അരുണിൻ്റെ വീട്ടിലെത്തിയും പ്രസാദ് ഭീഷണി മുഴക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞാണ് ബന്ധുവീട്ടിലേക്ക് യുവാവിനെ വിളിച്ച് വരുത്തിയത്. തുടര്‍ന്ന് കയ്യിൽ കരുതിയ കത്തികൊണ്ട് അരുണിനെ പ്രസാദ് കുത്തിയെന്നും പൊലീസ് കണ്ടെത്തി. സംഘർഷത്തിൽ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്.

Latest Videos

സംഘർൽത്തിനിടെ പരിക്കേറ്റ് പ്രതിയായ പ്രസാദിന്‍റ പല്ല് കൊഴിഞ്ഞു. അരുണിൻ്റേത് ദുരഭിമാനക്കൊല അല്ലെന്നും പൊലീസ് പറയുന്നു. ഇതര മതക്കാരനായതിനാലാണ് മകളുമായുള്ള ബന്ധത്തെ പ്രസാദ് എതിർത്തതെന്ന് അരുണിൻ്റെ മാതൃസഹോദരി ആരോപിച്ചിരുന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) നെ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര കുത്തിക്കൊന്നത്. 

Also Read: കൊല്ലത്തെ 19 കാരന്‍റെ കൊലപാതകം: ദുരഭിമാനക്കൊലയെന്ന് അരുണിന്‍റെ കുടുംബം, പ്രസാദ് എതിർത്തത് 2 സമുദായമായത് കൊണ്ട്

click me!