പട്ടികയിൽ 17,000 സ്റ്റേഷനുകൾ; രാജ്യത്തെ മികച്ച പത്ത് സ്റ്റേഷനുകളിൽ ഇടം പിടിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ

By Web TeamFirst Published Jan 30, 2024, 10:33 AM IST
Highlights

കേസുകൾ തീർപ്പാക്കുന്നതിലെ മികവിനാണ് സ്റ്റേഷന് അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്റ്റേഷനിലെത്തുന്ന പരാതികളിൽ കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുന്നതും സ്റ്റേഷന് നേട്ടമായി. ഫെബ്രുവരി ആറാം തീയതി പുരസ്കാരം ഏറ്റുവാങ്ങും. 

കുറ്റിപ്പുറം: രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഇടംപിടിച്ച സന്തോഷത്തിലാണ് മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. 17,000 സ്റ്റേഷനുകളിൽ നിന്നാണ് കുറ്റിപ്പുറം ആദ്യ പത്തിൽ ഇടം പിടിച്ചത്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പട്ടികയിൽ കേരളത്തിൽ ഒന്നാമതാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. കേസുകൾ തീർപ്പാക്കുന്നതിലെ മികവിനാണ് സ്റ്റേഷന് അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്റ്റേഷനിലെത്തുന്ന പരാതികളിൽ കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുന്നതും സ്റ്റേഷന് നേട്ടമായി. ഫെബ്രുവരി ആറാം തീയതി പുരസ്കാരം ഏറ്റുവാങ്ങും. 

നവംബർ മാസത്തിലാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനാണ് നാമനിർദേശം ചെയ്യപ്പെട്ടതെന്ന് അറിയുന്നത്. മുൻകാലത്ത് പ്രവർത്തിച്ചിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥരുടേയും ഇപ്പോൾ പ്രവർത്തിക്കുന്ന ഉദ്യോ​ഗസ്ഥരുടേയും മികച്ച പ്രവർത്തന ഫലമായാണ് ഈ അവാർഡിന് അർഹരായതെന്ന് സിഐ പത്മരാജൻ പറയുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പരാതികൾ എങ്ങനെ പരിഹരിക്കുന്നു എന്നതാണ് കാര്യം. കേസുകൾ പരിഹരിക്കുന്ന രീതി, കേസുകൾ കെട്ടിക്കിടക്കുന്നത് എന്നിവയെല്ലാം നോക്കിയാണ് പരി​ഗണിച്ചത്. ഏറ്റവും നല്ല സ്റ്റേഷനെന്ന നിലയിലാണ് വിവരങ്ങൾ നൽകിയത്. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയതിൽ വലിയ സന്തോഷമുണ്ടെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നു. 

Latest Videos

വനിതകളുടെ പരാതികൾ പ്രത്യേകമായി പരി​ഗണിക്കാറുണ്ട്. പോക്സോ കേസുൾപ്പെടെ സമബന്ധിതമായ തീർപ്പാക്കാറുണ്ടെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നു. വനിതാ കേസുകളുൾപ്പെടെ പരിഗണിക്കുന്നതിലുള്ള സ്റ്റേഷൻ്റെ പ്രവർത്തന രീതിയാണ് ഈ നേട്ടത്തിന് അർഹരാക്കിയത്.

കൂട്ടുകാർക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണു; നാല് വയസുകാരന് ദാരുണാന്ത്യം

https://www.youtube.com/watch?v=Ko18SgceYX8


 

click me!