കേസിൽ വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടക്കുമെന്നും മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും അജിത ബീഗം വ്യക്തമാക്കി.
പത്തനംതിട്ട: കേരളത്തെ നടുക്കിയ പത്തനംതിട്ട പീർനക്കേസിൽ 44 പ്രതികൾ ഇതുവരെ അറസ്റ്റിലായതായി ഡിഐജി അജിത ബീഗം. 15 പേർ കൂടി പിടിയിലാകാനുണ്ട്. ഇവരിൽ രണ്ട് പ്രതികൾ വിദേശത്താണ്. ഇവരെ പിടികൂടാൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അജിത ബീഗം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേസിൽ വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടക്കുമെന്നും മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും അജിത ബീഗം വ്യക്തമാക്കി. അതേസമയം കേരളത്തിൽ ദളിത് പെൺകുട്ടിക്ക് നിരന്തര പീഡനം നടന്നു എന്നത് അപമാനകരമാണെന്ന് സിപിഎം ദേശീയ നേതാവ് വൃന്ദ കാരാട്ട് പ്രതികരിച്ചു. കേരള പോലീസ് പ്രതികൾക്കെതിരെ നടപടി എടുത്തു എന്നത് ആശ്വാസകരമാണെന്നും ബൃന്ദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ ആകെ കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലായാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തനംതിട്ടയിൽ ആകെ 11 കേസുകളിലായി 26 പ്രതികളും, ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പിടിയിലായിട്ടുണ്ട്. പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ രണ്ട് യുവാക്കളും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
കേസിൽ പിടിയിലാവാനുള്ള പ്രതികൾക്കായി ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലും പത്തനംതിട്ട നഗര പ്രദേശങ്ങളിലും കൂട്ട ബലാത്സംഗത്തിനുൾപ്പെടെ ഇരയായതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളടക്കം പൊലീസ് ശേഖരിച്ചുവരികയാണ്. മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുന്നതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറും വ്യക്തമാക്കി.
Read More : 15 വയസുകാരിയുടെ ഫോണിൽ അശ്ലീല സന്ദേശം, വിളിച്ച് വരുത്തി പീഡിപ്പിച്ചു; ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ