സമ്പർക്കത്തിലൂടെ രോഗം ബാധിച്ച കരുനാഗപ്പള്ളി സ്വദേശിനിക്ക് രോഗം ബാധിച്ചതിന്‍റെ ഉറവിടം വ്യക്തമല്ല. ഒന്നര വയസുള്ള കുഞ്ഞിനും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കൊല്ലം: കൊല്ലത്ത് ഒന്നര വയസുകാരൻ ഉൾപ്പെടെ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയവ എട്ട് പേർക്കും ഹൈദരാബാദിൽ നിന്നെത്തിയ ഒരാള്‍ക്കും ഒരു നാട്ടുകാരിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച കരുനാഗപ്പള്ളി സ്വദേശിനിക്ക് രോഗം ബാധിച്ചതിന്‍റെ ഉറവിടം വ്യക്തമല്ല. ഒന്നര വയസുള്ള കുഞ്ഞിനും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കുട്ടിയുടെ അച്ഛന് നേരത്തെ രോഗം ബാധിച്ചിരുന്നു.
ഒന്നര വയസുള്ള അരിനല്ലൂർ കാരൻ ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച (28 ) ആളിന്റെ മകനാണ്. ഇവർ ഹൈദരാബാദിൽ നിന്നും എത്തിയവരാണ്. കുവൈറ്റിൽ നിന്നും രണ്ട് പേരും, ഖത്തറിൽ നിന്നും 2 പേരും, ദുബായ്, മോസ്കോ, ദമാം, കസാഖിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും എത്തിയ ഓരോ ആൾ വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കരുനാഗപ്പള്ളി സ്വദേശിനിയായ യുവതി (26 ) ക്ക് യാതൊരുവിധ യാത്രാപശ്ചാത്തലമില്ല. ഇവര്‍ മറ്റുരോഗങ്ങളെ തുടർന്ന് ചികിത്സയിലാണ്.
ദുബായിൽ നിന്ന് ജൂൺ 21 എത്തിയ കൊല്ലം മൂത്താക്കര സ്വദേശി (41), കുവൈറ്റിൽ നിന്ന് 25 ന് എത്തിയ എടക്കുളങ്ങര തൊടിയൂർ സ്വദേശി(47), ഖത്തറിൽ നിന്ന് 26 ന് എത്തിയ മൈലക്കാട് കൊട്ടിയം സ്വദേശി(38), മോസ്കോയിൽ നിന്ന് 16 ന് എത്തിയ നിലമേൽ സ്വദേശി (21), കുവൈറ്റിൽ നിന്ന് 30 ന് എത്തിയ കുറ്റിവട്ടം വടക്കുംതല സ്വദേശി (40), ഖത്തറിൽ നിന്ന് 16 ന് എത്തിയ പത്തനാപുരം പട്ടാഴി വടക്കേക്കര സ്വദേശിനി(49 ) , ഖസാക്കിസ്ഥാനിൽ നിന്ന് 27 ന് എത്തിയ തഴവ തൊടിയൂർ സ്വദേശിനി(20 ), ദമാമിൽ നിന്ന് 11 ന് എത്തിയ കരുനാഗപ്പള്ളി വടക്കുംതല സ്വദേശിനി (27 ) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.