'ഇ.ഡി പുറത്തുവിട്ടത് രഹസ്യരേഖയല്ല, മസാല ബോണ്ട്‌ നിയമപരം': തോമസ് ഐസക്

By Web TeamFirst Published Jan 25, 2024, 12:36 PM IST
Highlights

ഭയപ്പെടുത്താനുള്ള അന്വേഷണം മാത്രമാണ് നടന്നത്. നിയമപരമായി നേരിടും. കോടതിയുടെ അന്തസ്സത്തയ്ക്ക് എതിരാണ് ഇ.ഡി നടപടിയെന്നും തോമസ് ഐസക് പറഞ്ഞു. 

തിരുവനന്തപുരം: ഇ.ഡി പുറത്തുവിട്ടത് രഹസ്യരേഖയല്ലെന്നും മസാല ബോണ്ട്‌ നിയമപരമാണെന്നും മുൻ ധനമന്ത്രി തോമസ് ഐസക്. കിഫ്‌ബിക്കുള്ള വിശ്വാസ്യത ചെറുതല്ല. ഒരു വർഷം അന്വേഷിച്ചിട്ട് എന്ത് നിയമലംഘനമാണ് കണ്ടെത്തിയതെന്നും തോമസ് ഐസക് ചോദിച്ചു. ഭയപ്പെടുത്താനുള്ള അന്വേഷണം മാത്രമാണ് നടന്നത്. നിയമപരമായി നേരിടും. കോടതിയുടെ അന്തസ്സത്തയ്ക്ക് എതിരാണ് ഇ.ഡി നടപടിയെന്നും തോമസ് ഐസക് പറഞ്ഞു. 

മസാലബോണ്ട് കേസിൽ ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നതെന്തിനെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണത്തിൽ ഇടപെടില്ലെന്നും  ഇഡി സമൻസിന് കിഫ്ബി മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി. മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ കെ.എം എബ്രഹാം നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ഇഡി സമൻസിനെ എല്ലാവരും എന്തിനാണ് ഭയക്കുന്നതെന്ന് കോടതി ഉന്നയിച്ചത്. പ്രാഥമിക വിവര ശേഖരണത്തിനാണ് രേഖകൾ ആവശ്യപ്പെട്ടത്. അതിനോട് പ്രതികരിക്കുകയല്ലെ വേണ്ടത്, അന്വേഷണത്തിൽ കോടതി ഇടപെടില്ലെന്നും ഹൈക്കോടതി ആവർത്തിച്ചു. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നൽകിയിട്ടും 6 തവണ സമൻസ് നൽകി ഇഡി. തുടർച്ചയായി വിളിപ്പിച്ച് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയാണെന്നും കിഫ്ബി സിഈഒ കോടതിയെ അറിയിച്ചു.

Latest Videos

എന്നാൽ 100 അധികം ഫെമ കേസ് ഇഡി അന്വേഷിക്കുന്നുണ്ടെന്നും കിഫ്ബി ഉദ്യോഗസ്ഥർ മാത്രമാണ് സഹകരിക്കാത്തതെന്നും ഇഡി വിശദീകരിച്ചു. മസാലബോണ്ട് കേസിൽ ഇഡി സമൻസിന് മറുപടി നൽകാൻ കിഫ്ബിയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർജി ഫെബ്രുവരി ഒന്നിന് വീണ്ടും കോടതി പരിഗണിക്കും. 
'ഭർത്താവിന്‍റെ വീട്ടിലെ പ്രായമായവരെ സേവിക്കേണ്ടത് ഭാര്യയുടെ കടമ': മനുസ്മൃതിയും ബൃഹത് സംഹിതയും ഉദ്ധരിച്ച് ജഡ്ജി

https://www.youtube.com/watch?v=Ko18SgceYX8

click me!