Onam Bumper : വിശ്വാസം അതല്ലേ എല്ലാം..; 'ഭ​ഗവതി'യിൽ തിരക്കോട് തിരക്ക്, പ്രതീക്ഷ പങ്കുവച്ച് ഭാഗ്യാന്വേഷികള്‍

By Web Team  |  First Published Sep 19, 2023, 10:45 PM IST

എന്തായാലും 500 രൂപ മുടക്കി ടിക്കറ്റെടുത്ത ആ ഭാ​ഗ്യവാൻ ആരാകും എന്നറിയാൻ നാളെ 2 മണിവരെ കാത്തിരിക്കേണ്ടി വരും.


റെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ നാളെ തിരുവോണം ബമ്പർ നറുക്കെടുക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുക്കുന്ന ടിക്കറ്റിൽ ഒളിഞ്ഞിരിക്കുന്ന ആ ഭാ​ഗ്യവാൻ അല്ലെങ്കിൽ ഭാ​ഗ്യവതി ആരെന്നറിയാൻ മണിക്കൂറുകൾ കൂടി കാത്തിരിക്കേണ്ടി വരും. ന​ഗരത്തിൽ എല്ലാ ലോട്ടറി കടകളിലും ഭാ​ഗ്യാന്വേഷികളുടെ തിരക്കാണ്. ആദ്യമായി ലോട്ടറി എടുക്കുന്നവരും സ്ഥിരം ടിക്കറ്റ് എടുക്കുന്നവരും ഭാ​ഗ്യം വന്ന് പോയവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. ഒരാൾ തന്നെ മൂന്നും നാലും ടിക്കറ്റുകളാണ് വങ്ങി കൊണ്ടു പോകുന്നത്. ഷെയർ ഇട്ട് ടിക്കറ്റെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

കഴിഞ്ഞ വർഷം തിരുവനന്തപുരം സ്വദേശി അനൂപിനാണ് 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പഴവങ്ങാടി ഭാഗവതി ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റിനായിരുന്നു സമ്മാനം. അതുകൊണ്ട് തന്നെ ഭാ​ഗ്യാന്വേഷികൾ ഏറ്റവും കൂടുതൽ എത്തുന്നതും ഭ​ഗവതിയിലേക്ക് ആണ്. വൻ തിരക്കാണ് ഭ​ഗവതിയിൽ രാത്രി വൈകിയും അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. 

Latest Videos

undefined

"ഇന്നലെ മുതൽ തിരക്ക് കൂടുതലാണ്. നല്ല സെയിൽ ആണ് നടക്കുന്നത്. ഡെയിലി ടിക്കറ്റുകൾക്കും തിരക്കാണെങ്കിലും അതിനെക്കാൾ കൂടുതൽ ആയിരിക്കും ക്രിസ്മസ് ബമ്പറിനും ഓണം ബമ്പറിനും. കഴിഞ്ഞ തവണ ഫസ്റ്റ് പ്രൈസ് കൂടി അടിച്ചത് കൊണ്ട് വേറെ ഒരിടത്തും ആളുകൾ പോകില്ല. ഷെയർ ഇട്ട് ടിക്കറ്റ് എടുക്കുന്നത് ഇപ്പോൾ ട്രെന്റ് ആണ്. ഫോർമാലിറ്റീസ് കൂടുതൽ ആണെങ്കിലും ഒന്നിൽ കൂടുതൽ പേർക്ക് ഷെയറിലൂടെ ഭാ​ഗ്യം കൈവരും. അത് നല്ല കാര്യമാണ്",എന്നാണ് ഭ​ഗവതിയിലെ സെയിൽസ് മാൻ പറയുന്നത്. കഴിഞ്ഞ വർഷം അനൂപിന് അടിച്ച ടിക്കറ്റ് വിറ്റത് ഇദ്ദേഹമായിരുന്നു. 

നല്ല നമ്പറുകൾ, ഫാൻസി നമ്പറുകൾ, ഭാ​ഗ്യ നമ്പറുകൾ ജനിച്ച തിയതി, വണ്ടി നമ്പർ എന്നിങ്ങനെ പോകുന്നു ലോട്ടറി എടുക്കുന്നവരുടെ നുറുങ്ങ് വിദ്യകള്‍. കറക്കിക്കുത്തി ഏതെങ്കിലും ഒരു നമ്പർ എടുത്ത് പോകുന്നവരും കുറവൊന്നും അല്ല. 'പൈസ പോയാലും കുഴപ്പമില്ല. സെക്കന്റെങ്കിലും അടിക്കുമായിരിക്കും. വിശ്വാസം അതല്ലേ എല്ലാം', എന്നാണ് ഒരു ഭാഗ്യാന്വേഷി പറയുന്നത്. 

Onam Bumper: പബ്ലിസിറ്റി വിചാരിക്കരുത്, എന്റെ അവസ്ഥ ആകും, ലോട്ടറി തുക സൂക്ഷിച്ച് ചെലവാക്കണം: മുൻ ബമ്പർ ജേതാവ്

മുതിർന്ന ഭാ​ഗ്യാന്വേഷികൾക്ക് ഒപ്പം തന്നെ കുട്ടി ഭാ​ഗ്യാന്വേഷിയും ഉണ്ട്. മുത്തശ്ശനൊപ്പം ആണ് കക്ഷി കടയിൽ എത്തിയത്. സമ്മാനം അടിച്ചാൽ മുത്തശ്ശന്റെ കയ്യിൽ നിന്നും പൈസ വാങ്ങിക്കുമോ എന്ന ചോദ്യത്തിന്"മുഴുവൻ പൈസയും വാങ്ങിക്കും", എന്നാണ് ഈ ഭാ​ഗ്യാന്വേഷിയുടെ മറുപടി. "ആ പണം കയ്യിൽ കിട്ടിയാൽ പഠിത്തം നിർത്തണം. എന്നിട്ട് വീട്ടിൽ വെറുതെ ഇരിക്കണം. ടിവിയൊക്കെ കാണണം. കുറച്ച് പൈസ ചിലവാക്കിയിട്ട് ബാക്കി ബാങ്കിൽ ഇടും. അതിന്റെ ഇൻട്രസ്റ്റ് കൊണ്ട് ജീവിക്കും", എന്നും ഈ കുട്ടി ഭാ​ഗ്യശാലി പറയുന്നു.   

എന്തായാലും 500 രൂപ മുടക്കി ടിക്കറ്റെടുത്ത ആ ഭാ​ഗ്യവാൻ ആരാകും എന്നറിയാൻ നാളെ 2 മണിവരെ കാത്തിരിക്കേണ്ടി വരും. അനൂപിന്റെ അവസ്ഥകളും കഷ്ടപ്പാടുകളും മുന്നിൽ ഉള്ളത് കൊണ്ട് ആ ഭാ​ഗ്യശാലി ഇനി രംഗത്ത് വരുമോ ഇല്ലയോ എന്നും കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. 

എന്താ സാറേ മനസിലായോ..; ഇന്ത്യയൊട്ടാകെ പ്രകമ്പനം കൊള്ളിച്ച 'വർമൻ' തീം എത്തി, ഒപ്പം ആ ഡാന്‍സും

click me!