നിലവിൽ പത്ത് ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. ഇത് വിറ്റുതീരുന്ന മുറയ്ക്ക് കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ ഭാഗ്യക്കുറി മാർച്ച് ഒന്ന് മുതൽ വിപണിയിൽ. ആറ് കോടിയാണ് ഒന്നാം സമ്മാനം. 200 രൂപയാണ് ഭാഗ്യക്കുറിയുടെ വില. മാർച്ച് 31നാകും നറുക്കെടുപ്പ് നടക്കുക. ആറ് കോടിക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലിയെ കാത്തിരിക്കുന്നുണ്ട്.
രണ്ടാം സമ്മാനം 1.25 കോടി രൂപയാണ്. മൂന്നാം സമ്മാനം 50 ലക്ഷം(അഞ്ച് ലക്ഷം വീതം പത്ത് പേർക്ക്),നാലാം സമ്മാനം 1ലക്ഷം( അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. നിലവിൽ പത്ത് ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. ഇത് വിറ്റുതീരുന്ന മുറയ്ക്ക് കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കും.
undefined
കഴിഞ്ഞവർഷം നാല് കോടി ആയിരുന്നു സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ സമ്മാനത്തുക. 150 രൂപയായിരുന്നു ടിക്കറ്റിന്റെ വില. കാസർകോട് വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചിരുന്നത്.
Read Also: മുഖം മിനുക്കി കേരളാ ഭാഗ്യക്കുറി; മാര്‍ച്ച് ഒന്ന് മുതല്‍ സമ്മാന തുകയിലും ടിക്കറ്റ് വിലയിലും മാറ്റങ്ങൾ