'പച്ചക്കുതിര' ഭാഗ്യം കൊണ്ടുവരുമോ ? കേരള ലോട്ടറിക്ക് ഇനി ഭാഗ്യമുദ്ര

By Web Team  |  First Published Jul 15, 2023, 10:02 PM IST

പച്ചക്കുതിരയാണ് കേരള ലോട്ടറിയുടെ ഭാഗ്യമുദ്ര.


വിവിധ ലോട്ടറിയിലൂടെ നിരവധി ഭാ​ഗ്യശാലികൾ ഉണ്ടായിട്ടുണ്ട്. നേരം ഇരുട്ടി വെളുക്കുമ്പോൾ ആകും ഒരാൾ അല്ലെങ്കിൽ ഒരു കുടുംബം മൊത്തത്തിൽ കോടിപതികളും ലക്ഷപ്രഭുക്കളും ആകുന്നത്. ഇതിൽ ആ​ദ്യമായ ഭാ​ഗ്യം പരീക്ഷിക്കുന്നവരും എന്നും ലോട്ടറി എടുക്കുന്നവരും ഉണ്ടാകും. അത്തരത്തിൽ കേരള ലോട്ടറിയിലൂടെ നിരവധി പേരാണ് ഭാ​ഗ്യശാലികളായി മാറിയത്. ഇപ്പോഴിതാ കേരള ഭാ​ഗ്യക്കുറി വകുപ്പ് പുതിയ ലോ​ഗോ അവതരിപ്പിച്ചിരിക്കുകയാണ്. 

പച്ചക്കുതിരയാണ് കേരള ലോട്ടറിയുടെ ഭാഗ്യമുദ്ര. സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ ഔദ്യോഗിക ഭാഗ്യമുദ്ര, ലോഗോ (മാസകറ്റ്), പരസ്യ ചിത്രങ്ങൾ എന്നിവ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.  'പച്ചക്കുതിര' ഭാഗ്യം കൊണ്ടുവരും എന്നൊരു വ്യാപകമായ വിശ്വാസം നിലവിലുണ്ട്. അതിനെ മുൻനിർത്തിയാണ് സർക്കാർ ചിഹ്നം തിരഞ്ഞെടുത്തിട്ടുണ്ടാവുക. 

Latest Videos

കാരിക്കച്ചറിസ്റ്റും ചിത്രകാരനുമായ രതീഷ് രവിയാണ് ഭാഗ്യമുദ്ര രൂപകൽപന ചെയ്തത്. ചിത്രകാരനായ സത്യപാഷ ശ്രീധറാണ് ഭാഗ്യക്കുറിയുടെ ലോഗോ രൂപകല്പന ചെയ്തത്. മാസ്‌ക്കറ്റിന്റെ ടർബോ രൂപം ശിൽപി ജിനനും ടുഡി അനിമേഷൻ സുധീർ പി. യൂസഫുമാണ് തയ്യാറാക്കിയത്.

undefined

അതേസമയം, കേരള ലോട്ടറിയുടെ മൺസൂൺ ബമ്പർ വിൽപ്പന പുരോ​ഗമിക്കുകയാണ്. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് ഈ മാസം 26ന് നടക്കും. 5 പേർക്ക് 1 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 5 പേർക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം 54 പേർക്കാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനമായി 5,000  രൂപയാണ് ലഭിക്കുന്നത്. ആറാം സമ്മാനമായി 1 ,000 രൂപയും 7-ാം സമ്മാനം 500 രൂപയും എട്ടാം സമ്മാനമായി 250  രൂപയും ലഭിക്കും.

Kerala Lottery : 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!