ലോട്ടറി അടിക്കാൻ സാധ്യതയുള്ള നമ്പറുകൾ ഏതാണെന്ന് പറയുകയാണ് 25 കോടി ഓണം ബമ്പറടിച്ച തിരുവനന്തപുരം സ്വദേശി അനൂപ്.
ഭാഗ്യം എന്നത് ഇന്ന് വരും നാളെ പോകും എന്നാണ് പഴമക്കാർ പറയാറ്. ലോട്ടറിയുടെ കാര്യത്തിൽ അത് ശരിയായ കാര്യവുമാണ്. നിനച്ചിരിക്കാതെ ഭാഗ്യശാലികളായവരും വർഷങ്ങളായുള്ള ഭാഗ്യപരീക്ഷണ ശേഷം ലോട്ടറി അടിച്ചവരും ധാരാളമാണ്. എന്നാൽ ഭാഗ്യം പരീക്ഷിക്കുന്ന ഏറെപ്പേർക്കും നിരാശയാണ് ഫലമായി ലഭിക്കുക. വർഷങ്ങളായി ലോട്ടറി എടുത്ത് കടക്കാരായവരും ഇക്കൂട്ടത്തില്‍ ഉണ്ട്. എങ്കിൽ തന്നെയും എന്നെങ്കിലും ഭാഗ്യം തങ്ങളെ തേടി എത്തുമെന്ന വിശ്വാസത്തിൽ മുടങ്ങാതെ ടിക്കറ്റ് എടുക്കുന്നവരാണ് ഇവര്‍.
ലോട്ടറി ടിക്കറ്റുകൾ എടുക്കുന്നതിന് ചിലർക്ക് ചില പ്രത്യേകതകൾ ഉണ്ടാകും. സീരിയൽ, ഭാഗ്യനമ്പർ, ഇന്ന നമ്പറിൽ അവസാനിക്കുന്ന നമ്പർ എന്നിങ്ങനെപോകുന്നു അവ. എന്നാൽ ഇവയിൽ നിന്നും കോമണായി എല്ലാവരും പറയുന്നത് ഫാൻസി നമ്പറുകൾ എടുക്കണമെന്നാണ്. അതിന് കാരണവുമുണ്ട്. ദിവസേനയുള്ള ഭൂരിഭാഗം ലോട്ടറികളുടെയും ഒന്നാം സമ്മാനം ഫാൻസി നമ്പറുകൾക്കാകും ലഭിക്കുക. അത്തരത്തില്‍ ലോട്ടറി അടിക്കാൻ സാധ്യതയുള്ള നമ്പറുകൾ ഏതാണെന്ന് പറയുകയാണ് 25 കോടി ഓണം ബമ്പറടിച്ച തിരുവനന്തപുരം സ്വദേശി അനൂപ്.
undefined
Kerala Lottery : 75 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം
'ഇപ്പോൾ സമ്മാനം അടിക്കുന്ന ലോട്ടറി നമ്പറുകൾ ശ്രദ്ധിച്ചാൽ മനസിലാകും മിക്കതും ഫാൻസി നമ്പറുകൾക്കാണ് ലഭിക്കുന്നത്. സ്ഥിരമായി ലോട്ടറി എടുക്കുന്നർക്ക് അത് മനസിലാകും. ബംബറിന്റെ കാര്യത്തിൽ ചിലപ്പോൾ ഇത് മാറിമറിഞ്ഞ് വരുമെങ്കിലും ഭൂരിഭാഗവും ഫാൻസി നമ്പറിന് ആകും ലഭിക്കുക. ചിലപ്പോൾ 643540, അങ്ങനെ അഞ്ചും പൂജ്യവുമൊക്കെ വരുന്നത്, തുടർച്ചയായി ഒരേ സംഖ്യവരുന്നത് ,നാല് നമ്പറിന്റ അപ്പറവും ഇപ്പറവുമൊക്കെ ഒരേ സംഖ്യ വരുന്നത് തുടങ്ങി നമ്പറുകൾക്ക് ലോട്ടറി അടിക്കാൻ സാധ്യതയേറെയാണ്', എന്നാണ് അനൂപ് പറഞ്ഞത്. ഏതാനും നാളുകൾക്ക് മുൻപ് ബിഹൈൻഡ് വുഡ്സിനോട് ആയിരുന്നു അനൂപിന്റെ പ്രതികരണം. ഇവയ്ക്ക് പുറമെ ഭാഗ്യം എന്നൊരു കാര്യമുണ്ടെന്നും അനൂപ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..