12 കോടിയുടെ ഉടമയെ നാളെ അറിയാം, ഇത്തവണ കോടിപതികൾ ഏറെ, അറിയാം സമ്മാനഘടനകൾ

By Web TeamFirst Published Nov 21, 2023, 5:12 PM IST
Highlights

സമ്മാനഘടനയ്ക്ക് ഒപ്പം തന്നെ ടിക്കറ്റ് വിലയിലും മാറ്റം വന്നിട്ടുണ്ട്.

തിരുവനന്തപുരം: രണ്ട് മാസം അടുപ്പിച്ച കാത്തിരിപ്പിന് ഒടുവിൽ കേരളത്തിൽ വീണ്ടുമൊരു ബമ്പർ കാലം വന്നിരിക്കുകയാണ്. ഇത്തവണ പൂജാ ബമ്പർ നറുക്കെടുപ്പാണ് നടക്കാനിരിക്കുന്നത്. ഈ വർഷത്തെ ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്. 

കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിപരീതമായി ഇത്തവണത്തെ പൂജാ ബമ്പർ സമ്മാനഘടനയിൽ മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം പത്ത് കോടി ആയിരുന്നു ഒന്നാം സമ്മാനമെങ്കിൽ ഇത്തവണ അത് 12 കോടിയാണ്. രണ്ടാം സമ്മാനം നാല് കോടിയാണ്. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ(ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്), മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം(ഒരു പരമ്പര). അഞ്ചാം സമ്മാനം 2 ലക്ഷം. കൂടാതെ 5000,1000,500,300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നു. 

Latest Videos

സമ്മാനഘടനയ്ക്ക് ഒപ്പം തന്നെ ടിക്കറ്റ് വിലയിലും മാറ്റം വന്നിട്ടുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം ഇത് 250 രൂപ ആയിരുന്നു. വില കൂടിയതോടെ ഷെയർ ഇട്ട് ലോട്ടറി എടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് വന്നിട്ടുണ്ട്. ഒപ്പം ഭാ​​ഗ്യാന്വേഷികളുടെ എണ്ണത്തിലും. അടുത്തിടെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പാണ് കഴിഞ്ഞത്. 25 കോടിയുടെ ഒന്നാം സമ്മാനം തമിഴ്നാട് സ്വദേശികള്‍ക്കാണ് ലഭിച്ചത്. 

Kerala Lottery : 75 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

അതേസമയം, ക്രിസ്മസ്- പുതുവത്സര ബമ്പർ, സമ്മർ ബമ്പർ, വിഷു ബമ്പർ, മൺസൂൺ ബമ്പർ, തിരുവോണം ബമ്പർ, പൂജാ ബമ്പർ എന്നിങ്ങനെ ആറ് ബമ്പർ ടിക്കറ്റുകളാണ് കേരള ലോട്ടറിയ്ക്ക് നിലവിലുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

click me!