നാളെയാണ്..നാളെയാണ്..; പോയാൽ 300, കിട്ടിയാൽ 12 കോടി ! പൂജാ ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ

By Web Team  |  First Published Dec 3, 2024, 1:48 PM IST

നാളെ ഉച്ചക്ക് 2 മണിക്ക് നറുക്കെടുപ്പ് നടക്കും. 


തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ (BR 100) നറുക്കെടുപ്പ് നാളെ(ഡിംസംബര് 4) നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. 12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. 

പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതമാണ്. അഞ്ച് പരമ്പരകള്‍ക്കായാണ് സമ്മാനം നൽകുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. അഞ്ചാം സമ്മാനമായി ലഭിക്കുന്നത് രണ്ടു ലക്ഷം രൂപയാണ്(അഞ്ചു പരമ്പരകള്‍ക്ക്). കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നു. ‌

Latest Videos

കഴിഞ്ഞ വർഷം JC 253199 എന്ന നമ്പറിന് ആയിരുന്നു പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. 12 കോടി തന്നെയായിരുന്നു ഒന്നാം സമ്മാനം. കാസർകോട് ഹൊസങ്കടിയിലെ ഭാരത് എന്ന ലോട്ടറി ഓഫീസിൽ നിന്നുമായിരുന്നു സമ്മാനാർഹമായ ടിക്കറ്റ് വിറ്റു പോയിരുന്നത്. 

Kerala Lottery: ഇന്നത്തെ 75 ലക്ഷം ആർക്ക് ? അറിയാം വിന്‍ വിന്‍ ലോട്ടറി ഫലം

undefined

അതേസമയം, ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം TG 434222 എന്ന നമ്പറിന് ആയിരുന്നു ലഭിച്ചത്. കര്‍ണാടക സ്വദേശിയായ അല്‍ത്താഫിന് ആയിരുന്നു സമ്മാനം. ഇരുപത്തി അഞ്ച് കോടിയായിരുന്നു ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. വയനാട് നിന്നുമായിരുന്നു അല്‍ത്താഫ് ടിക്കറ്റെടുത്തിരുന്നത്. മകളുടെ വിവാഹം നടത്തണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് അന്ന് അല്‍ത്താഫ് പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!