കൊവിഡ് വ്യാപനം; ഇനി മുതൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിൽ

By Web Team  |  First Published Jul 26, 2020, 4:02 PM IST

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേക്കാണ് ഈ ക്രമീകരണം. നിലവില്‍ ഞായറാഴ്ചകളിലെ പൗര്‍ണമി ഭാഗ്യക്കുറി ഡിസംബര്‍ അവസാനം വരെ റദ്ദു ചെയ്തിട്ടുണ്ട്. 


തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലേക്കായി പുനഃക്രമീകരിച്ചു. കൊവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ വർധിക്കുന്നതിനാലാണ് നടപടിയെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വ്യക്തമാക്കി.

ഇതനുസരിച്ച് വരുന്ന ആഴ്ചയിലെ ചൊവ്വ( സ്ത്രീ ശക്തി) വ്യാഴം (കാരുണ്യ പ്ലസ്) ശനി (കാരുണ്യ) ദിവസങ്ങളില്‍ മാത്രമേ ഭാഗ്യക്കുറി ഉണ്ടായിരിക്കുകയുള്ളു. തുടര്‍ന്ന് വരുന്ന ആഴ്ചകളില്‍ തിങ്കള്‍ (വിന്‍ വിന്‍) ബുധന്‍( അക്ഷയ) വെള്ളി (നിര്‍മ്മല്‍) ദിവസങ്ങളില്‍ ഭാഗ്യക്കുറി നടത്തും. ഇത്തരത്തിൽ എല്ലാ പ്രതിവാര ഭാഗ്യക്കുറികളും ഒന്നിടവിട്ട തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 

Latest Videos

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേക്കാണ് ഈ ക്രമീകരണം. നിലവില്‍ ഞായറാഴ്ചകളിലെ പൗര്‍ണമി ഭാഗ്യക്കുറി ഡിസംബര്‍ അവസാനം വരെ റദ്ദു ചെയ്തിട്ടുണ്ട്. അതിനാല്‍ ഞായറാഴ്ചകളില്‍ നറുക്കെടുപ്പ് ഉണ്ടായിരിക്കില്ല. നറുക്കെടുപ്പ് റദ്ദാക്കിയ മറ്റു തീയതികൾ: ജൂലൈ 27,29, 31 ആഗസ്റ്റ് 4, ആറ്, എട്ട്, 10, 12, 14, 18, 20, 22, 24, 26, 28.

click me!