ഇത്തവണ 37ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത് മുഴുവനും വിറ്റുപോയതായി ലോട്ടറി വകുപ്പ് അറിയിച്ചു. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്ക്.
കൊച്ചി: പൂജാ ബമ്പർ (Pooja bumper) നറുക്കെടുപ്പിൽ വിജയിച്ചത് ലോട്ടറി ഏജന്റ് (Lottery Agent). അഞ്ച് കോടി രൂപ ഒന്നാം സമ്മാനമാണ് ലോട്ടറി ഏജന്റായ ജേക്കബ് കുര്യനെ തേടിയെത്തിയത്. കൂത്താട്ടുകുളം കിഴകൊമ്പിലെ ഏജന്റാണ് ജേക്കബ് കുര്യൻ (Jacob Kurian). സമ്മാനാർഹമായ ടിക്കറ്റ് കാനറാ ബാങ്ക് കൂത്താട്ടുകുളം ശാഖയിൽ ഏൽപിച്ചു.
ഇത്തവണ 37ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത് മുഴുവനും വിറ്റുപോയതായി ലോട്ടറി വകുപ്പ് അറിയിച്ചു. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്.
undefined
സിയാന്റെസ് ലക്കി സെന്റർ ഉടമ മെർളിൻ ഫ്രാൻസിസിൽ നിന്നാണ് യാക്കോബ് എന്ന ജേക്കബ് കുര്യൻ വിൽപ്പനക്കായി ടിക്കറ്റ് വാങ്ങിയത്. RA 591801 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം.
സമ്മാനം ലഭിച്ച ആളെ അറിയില്ലെന്നും ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സിയാന്റെസ് ലക്കി സെന്റർ ഉടമ മെർളിൻ ഫ്രാൻസിസിന്റെ ഭർത്താവ് ജിയോ പി കുര്യൻ നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചിരുന്നു. തിരുവനന്തപുരത്താണ് തനിക്ക് ലൈസൻസ് ഉള്ളതെന്നും ഇവിടെ നിന്നും ടിക്കറ്റെടുത്ത് കൂത്താട്ടുകുളത്ത് വിൽക്കുകയാണ് ചെയ്യുന്നതെന്നും മെർളിൻ വ്യക്തമാക്കിയിരുന്നു.