ISL 2021-22 : ചെന്നൈയിന്‍ എഫ്‌സിയെ മറികടന്നു; മുംബൈ സിറ്റി എഫ്‌സി വിജയവഴിയില്‍

By Web Team  |  First Published Feb 6, 2022, 9:49 PM IST

വിക്രം പ്രതാപ് സിംഗ് മുംബൈയുടെ ഗോള്‍ നേടി. ജയത്തോടെ മുംബൈ അഞ്ചാം സ്ഥാനത്തെത്തി. 14 മത്സരങ്ങളില്‍ 22 പോയിന്റാണ് അവര്‍ക്കുള്ളത്. ചെന്നൈ ഏഴാം സ്ഥാനത്താണ്.


ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) മുംബൈ സിറ്റി എഫ്‌സിക്ക് (Mumbai City FC) ജയം. ഇന്ന് ചെന്നൈയിനെതിരായ  (Chennaiyin FC) മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ ജയിച്ചത്. വിക്രം പ്രതാപ് സിംഗ് മുംബൈയുടെ ഗോള്‍ നേടി. ജയത്തോടെ മുംബൈ അഞ്ചാം സ്ഥാനത്തെത്തി. 14 മത്സരങ്ങളില്‍ 22 പോയിന്റാണ് അവര്‍ക്കുള്ളത്. ചെന്നൈ ഏഴാം സ്ഥാനത്താണ്. 15 മത്സരങ്ങളില്‍ 19 പോയിന്റാണ് അവര്‍ക്കുള്ളത്. 

നിലവിലെ ചാംപ്യന്മാരായ മുംബൈക്ക് തന്നെയായിരുന്നു മത്സരത്തില്‍ ആധിപത്യം. കൂടുതല്‍ ഷോട്ടുകളുതിര്‍ത്തതും മുംബൈ ആയിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ അവര്‍ക്ക് സാധിക്കാതെ വന്നു. മറുവശത്ത് ചെന്നൈ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ 85-ാം മിനിറ്റില്‍ വിക്രം പ്രതാപിലൂടെ മുംബൈ വിജയമുറപ്പിച്ചു. 

Latest Videos

നാളെ ഒഡീഷ എഫ്‌സി, ഈസ്റ്റ് ബംഗാളിനെ നേരിടും. 10-ാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍. 15 മത്സരങ്ങളില്‍ 10 പോയിന്റാണ് അവര്‍ക്കുള്ളത്. ഒഡീഷ എട്ടാം സ്ഥാനത്താണ്. 14 മത്സരങ്ങളില്‍ 18 പോയിന്റാണ് അക്കൗണ്ടില്‍. ജയിച്ചാല്‍ ഒഡീഷയ്ക്ക് ആറാം സ്ഥാനത്തേക്കുയരാം. അതേസമയം, ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.

click me!