ആദ്യ പാദത്തിലെ തോല്‍വിക്ക് പകരം ചോദിക്കണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ്‌സിക്കെതിരെ

By Web Team  |  First Published Jan 20, 2021, 5:17 PM IST

11 കളിയില്‍ രണ്ട് ജയം മാത്രം നേടിയ ബ്ലാസ്റ്റേഴ്‌സ് 10 പോയിന്റുമായി ലീഗില്‍ പത്താം സ്ഥാനത്താണ്. 14 ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് 20 ഗോളുകള്‍.


ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ്‌സിയെ നേരിടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 11 കളിയില്‍ രണ്ട് ജയം മാത്രം നേടിയ ബ്ലാസ്റ്റേഴ്‌സ് 10 പോയിന്റുമായി ലീഗില്‍ പത്താം സ്ഥാനത്താണ്. 14 ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് 20 ഗോളുകള്‍. 13 പോയിന്റുള്ള ബംഗളൂരു ഏഴാം സ്ഥാനത്താണ്. 13 ഗോള്‍ നേടിയ ബി എഫ് സി വഴങ്ങിയത് 14 ഗോളാണ്. 

ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബംഗളൂരു രണ്ടിനെതിരെ നാല് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചിരുന്നു. ടൂര്‍ണമെന്റില്‍ അല്‍പമെങ്കിലും പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളില്‍ ജയം അനിവാര്യമാണ്. ബംഗളൂരുവാകട്ടെ കഴിഞ്ഞ അഞ്ച് മത്സരത്തിലും വിജയം കണ്ടിട്ടില്ല. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ബംഗളൂരു കോച്ചിന് പുറത്താക്കിയിരുന്നു. മധ്യനിരയില്‍ ഡിമാസ് ഡെല്‍ഗാഡോയും കളിക്കില്ല. 

Latest Videos

ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ സഹല്‍ അബ്ദു സമദ് ഫോമിലേക്ക് തിരിച്ചെത്തിയത് ആത്മവിശ്വാസം വര്‍ധിക്കും. ആദ്യപാദത്തിലേറ്റ 4-2ന്റെ തോല്‍വിക്ക് പകരം ചോദിക്കാനുണ്ട് ബ്ലാസ്‌റ്റേഴ്‌സിന്. 

click me!