ജയത്തോടെ ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഒമ്പത് മത്സരങ്ങളില്‍ 13 പോയിന്റാണ് അവര്‍ക്കുള്ളത്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്‌സി 12 പോയിന്റുമായി നാലാം സ്ഥാനത്താണ്.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ ബംഗളൂരു എഫ്‌സിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ജംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു പരാജയപ്പെട്ടത്. സ്റ്റീഫന്‍ ഇസെയാണ് ജംഷഡ്പൂരിന്റെ ഗോള്‍ നേടിയത്. ജയത്തോടെ ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഒമ്പത് മത്സരങ്ങളില്‍ 13 പോയിന്റാണ് അവര്‍ക്കുള്ളത്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്‌സി 12 പോയിന്റുമായി നാലാം സ്ഥാനത്താണ്.
മത്സരത്തില്‍ പന്തടക്കത്തിലും അടിച്ച ഗോളുകളുടെ എണ്ണത്തിലും ബംഗളൂരു തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ വലകുലുക്കാനുള്ള യോഗമുണ്ടായത് ജംഷഡ്പൂരിനാണ്. ആദ്യ പകുതിയില്‍ ജംഷഡ്പൂരിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹനേഷിന്റെ തകര്‍പ്പന്‍ പ്രകടനാണ് ബംഗളൂരുവിനെ ലീഡില്‍ നിന്ന് തടഞ്ഞത്. മൂന്നാം മിനിറ്റില്‍ തന്നെ ബംഗളൂരുവിന് ലഭിച്ച അവസരം രഹനേഷ് തട്ടിയകറ്റി. ഇതിനിടെ ജംഷഡ്പൂര്‍ സട്രൈക്കര്‍ നെരിജുസ് വാല്‍സ്‌കിസിന്റെ ഗോള്‍ ശ്രമവും പാഴായി. 33ാം മിനിറ്റില്‍ രഹനേഷിന്റെ ഇരട്ട സേവ് ബാംഗ്ലൂരിനെ വീണ്ടും നിരാശയിലാഴ്ത്തി.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 79ാം മിനിറ്റില്‍ ഇസെ ജംഷഡ്പൂരിനായി വല കുലുക്കി. അലക്‌സാണ്ട്ര ലിമയില്‍ നിന്ന് പന്ത് സ്വീകരിച്ച് അനികേത് ജാദവ് വലത് വിംഗില്‍ നിന്ന് ബോക്‌സിലേക്ക് ക്രാസ് ചെയ്തു. താഴ്ന്നുവന്ന പന്തില്‍ ഇസെ ഡൈവ് ചെയ്ത് പോസ്റ്റിലേക്ക് ഹെഡ് ചെയ്തു. അവസാന പത്ത് മിനിറ്റുകള്‍ക്കിടയില്‍ ജംഷഡ്പൂര്‍ പ്രതിരോധം കടുപ്പിച്ചതോടെ ബംഗളൂരുവിന് തിരിച്ചടിക്കാന്‍ അവസരം ലഭിച്ചതുമില്ല.