സീസണില്‍ ജംഷഡ്പൂര്‍ നിരയില്‍ വൈകിയെത്തിയ താരമാണ് ദംഗല്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് എഫ്‌സി ഗോവയില്‍ നിന്നാണ് ദംഗല്‍ വായ്പയായി ജംഷഡ്പൂരിനൊപ്പമെത്തുന്നത്.
മഡ്ഗാവ്: ഐഎസ്എല്ലില്‍ വിജയങ്ങളില്ലാതെ അഞ്ച് മത്സരങ്ങള്‍ക്കുശേഷം ജംഷഡ്പൂര്‍ എഫ്‌സി ഒഡീഷക്കെതിരെ ജയവുമായി ഗ്രൗണ്ട് വിട്ടപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മധ്യനിരയിലെ കരുത്തുറ്റ സാന്നിധ്യമായ സൈമിന്‍ലെന്‍ ദംഗല്‍. മത്സരത്തില്‍ 90 മിനിറ്റും ജംഷഡ്പൂരിനായി കളം നിറഞ്ഞു കളിച്ച ദംഗല്‍ 37 പാസുകളും 55 ടച്ചുകളുമായാണ് ഹീറോ ഓഫ് ദ മാച്ചായത്. ഒരു തവണ ദംഗല്‍ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കുകയും ചെയ്തു. മത്സരത്തില്‍ 8.23 റേറ്റിംഗ് പോയന്‍റ് നേടിയാണ് ദംഗല്‍ കളിയിലെ താരമായത്.
It's a double swoop for as he is also adjudged to be the Hero of the Match 👏 pic.twitter.com/PfZVpS9Ogp
— Indian Super League (@IndSuperLeague)സീസണില്‍ ജംഷഡ്പൂര്‍ നിരയില്‍ വൈകിയെത്തിയ താരമാണ് ദംഗല്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് എഫ്‌സി ഗോവയില്‍ നിന്നാണ് ദംഗല്‍ വായ്പയായി ജംഷഡ്പൂരിനൊപ്പമെത്തുന്നത്. 2019-2020 ഐഎസ്എല്‍ സീസണില്‍ എഫ് സി ഗോവയെ പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ദംഗല്‍ ഐ ലീഗിലും ഫെഡറേഷന്‍ കപ്പിലും തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
undefined
ഈസ്റ്റ് ബംഗാളിനും ബെംഗലൂരു എഫ്‌സിക്കും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനും ഷില്ലോംഗ് ലാജോംഗിനും, എഫ് സി ഗോവക്കുമെല്ലാം പന്തുതട്ടിയിട്ടുള്ള താരമാണ് മണിപ്പൂരില്‍ നിന്നുള്ള ഈ 27കാരന്‍. ഐഎസ്എല്ലില്‍ ഹാട്രിക്ക് നേടിയിട്ടുള്ള നാല് ഇന്ത്യന്‍ താരങ്ങളിലൊരാളും കൂട്ടുകാര്‍ സ്നേഹത്തോടെ ലെന്‍ എന്ന് വിളിക്കുന്ന ദംഗലാണ്.
Powered By