നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സി (Mumbai City FC), മുന്‍ ചാംപ്യന്മാരായ മുന്‍ ചാംപ്യന്മാരായ ബെംഗളുരു എഫ്‌സി (Bengaluru FC) നേര്‍ക്കുനേര്‍ വരും.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (Indian Super League) ഇന്ന് കരുത്തരുടെ പോരാട്ടം. നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സി (Mumbai City FC), മുന്‍ ചാംപ്യന്മാരായ മുന്‍ ചാംപ്യന്മാരായ ബെംഗളുരു എഫ്‌സി (Bengaluru FC) നേര്‍ക്കുനേര്‍ വരും. ലീഗില്‍ രണ്ടാം സ്ഥാനത്തെങ്കിലും കഴിഞ്ഞ നാല് കളിയില്‍ ഒന്നിലും ജയിക്കാന്‍ മുംബൈക്കായിട്ടില്ല.
ആദ്യ ആറ് കളിയില്‍ 17 ഗോള്‍ നേടിയ മുംബൈ കഴിഞ്ഞ നാല് മത്സരത്തില്‍ അഞ്ച് ഗോള്‍ മാത്രമാണ് സ്വന്തമാക്കിയത്. സസ്‌പെന്‍ഷന്‍ കാരണം മിഡ്ഫീല്‍ഡ് ജനറല്‍ അഹമദ് ജഹൗവിന് ഇന്ന് കളിക്കാനാകാത്തത് മുംബൈക്ക് തിരിച്ചടിയാണ്. ആദ്യ ഘട്ടത്തിലെ മോശം പ്രകടനത്തിന് ശേഷം കഴിഞ്ഞ നാല് മത്സരത്തിലും തോല്‍വി അറിയാതെ മുന്നേറുകയാണ് ബെംഗളുരു സീസണില്‍ ഒന്‍പതാം സ്ഥാനത്താണ്.
undefined
അതേസമയം, കേരള ബ്ലാസ്‌റ്റേഴ്‌സ് മിന്നും ജയത്തോടെ ഒന്നാം സ്ഥാനത്തെത്തി. ഹൈദരാബാദ് എഫ്‌സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. 42-ാം മിനിറ്റില്‍ വാസ്‌ക്വെസാണ് ഗോള്‍ നേടിയത്. 10 കളിയില്‍ 17 പോയിന്റുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമതെത്തിയത്.
തോല്‍വിയറിയാതെ തുടര്‍ച്ചയായി ഒന്‍പതാം മത്സരമായിരുന്നത്. ബ്ലാസ്റ്റേഴ്‌സ് ഇനി ബുധനാഴ്ച ഒഡീഷയെ നേരിടും. ബ്ലാസ്‌റ്റേഴിന്റെ മുന്നേറ്റത്തില്‍ ആരാധകരും സന്തോഷത്തിലാണ്.