ISL  2021-22 : 'പ്രമുഖരില്ലാഞ്ഞിട്ടും ജയിക്കാനായതില്‍ സന്തോഷം'; ഈസ്റ്റ് ബംഗാളിനെതിരെ മത്സരശേഷം വുകോമാനോവിച്ച്

By Web Team  |  First Published Feb 15, 2022, 9:23 AM IST

ഈസ്റ്റ് ബംഗാളിനെതിരായ മത്സരശേഷം സംസാരിക്കുകയാിരുന്നു അദ്ദേഹം. അടുത്ത അഞ്ച് മത്സരങ്ങള്‍ കടുപ്പമേറിയതെന്നും ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.


ഫറ്റോര്‍ഡ: പ്രതിരോധ നിരയിലെ കരുത്തര്‍ ഇല്ലാതിരുന്നിട്ടും വിജയിക്കാനായതില്‍ സന്തോഷമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍. ഈസ്റ്റ് ബംഗാളിനെതിരായ മത്സരശേഷം സംസാരിക്കുകയാിരുന്നു അദ്ദേഹം. അടുത്ത അഞ്ച് മത്സരങ്ങള്‍ കടുപ്പമേറിയതെന്നും ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.

പത്താം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനെതിരെ മത്സരം എളുപ്പമാകില്ലെന്ന് അറിയാമായിരുന്നുവെന്നും കോച്ച് വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''ദുര്‍ബലരായ എതിരാളികളേക്കാള്‍ മികച്ചഫോമിലുള്ള ടീമുകളെ നേരിടുന്നതിന് ഒരുങ്ങുകയാണ് എളുപ്പമാണ്. എന്നാല്‍ പത്താം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനെതിരായ മത്സരം എളുപ്പമല്ലെന്ന് അറിയാമായിരുന്നു. പ്രതിരോധനിരയില്‍ അഴിച്ചുപണി വരുത്തിയിട്ടും ക്ലീന്‍ഷീറ്റുമായി മടങ്ങിയത് ചെറിയ കാര്യമല്ല.'' വുകോമനോവിച്ച് പറഞ്ഞു,

Latest Videos

undefined

ബ്ലാസ്റ്റേഴ്‌സിന്റെ അവസാന എട്ട് ഗോളില്‍ അഞ്ചും വന്നത് സെറ്റ് പീസില്‍ നിന്നാണെന്നുള്ളത് യാദൃച്ഛികമല്ലെന്നും വുകോമനോവിച്ച് കൂട്ടിച്ചേര്‍ത്തു. എടികെ മോഹന്‍ ബഗാനെതിരെ നിയാഴ്ചയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഹര്‍മന്‍ജോത് ഖബ്രയും ലെസ്‌കോവിച്ചും തിരിച്ചെത്തുന്നത് നിര്‍ണായക മത്സരത്തില്‍ മഞ്ഞപ്പടയ്ക്ക് ആശ്വാസമാവുക. 

ഇന്ന് എടികെ മോഹന്‍ ബഗാന്‍- എഫ്‌സി ഗോവ

ഇന്ന് എടികെ മോഹന്‍ ബഗാന്‍- എഫ്‌സി ഗോവ നേര്‍ക്കുനേര്‍ വരും. 14 കളിയില്‍ 26 പോയിന്റുള്ള എടികെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്താണ്. 16 മത്സരങ്ങളില്‍ 18 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ഗോവ. കഴിഞ്ഞ മ  മത്സരത്തില്‍ ചെന്നൈയിനെ 5-0ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഗോവ. കഴിഞ്ഞ 10 മത്സരങ്ങളില്‍ എടികെ മോഹന്‍ ബഗാന്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഐഎസ്എല്ലിലെ നൂറാം മത്സരത്തിനായാകും കൊല്‍ക്കത്ത താരമായ സന്ദേശ്  ജിങ്കാന്‍ ഇറങ്ങുക.

click me!