ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് മുംബൈ

By Web Team  |  First Published Jan 22, 2021, 9:55 PM IST

ഗോള്‍നില സൂചിപ്പിക്കുന്നതുപോലെ ആദ്യ പകുതിയില്‍ മുബൈക്കായിരുന്നു ആധിപത്യം. 27ാം മിനിറ്റില്‍ മൗര്‍ത്താദ ഫാള്‍സിലൂടെയാണ് മുംബൈ ലീഡെടുത്തത്.


മഡ്ഗാവ്: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി മുംബൈ സിറ്റി എഫ്‌സി. ജയത്തോടെ 12 കളികളില്‍ 29 പോയന്‍റുമായി മുംബൈ രണ്ടാം സ്ഥാനത്തുള്ള എടികെയെക്കാള്‍ അഞ്ച് പോയന്‍റ് മുന്നിലെത്തി.

ജയിച്ചാല്‍ എഴാം സ്ഥാനത്തേക്ക് ഉയരാമായിരുന്ന ഈസ്റ്റ് ബംഗാള്‍ തോല്‍വിയോടെ പത്താം സ്ഥാനത്ത് തുടരുന്നു. ഗോള്‍നില സൂചിപ്പിക്കുന്നതുപോലെ ആദ്യ പകുതിയില്‍ മുബൈക്കായിരുന്നു ആധിപത്യം. 27ാം മിനിറ്റില്‍ മൗര്‍ത്താദ ഫാള്‍സിലൂടെയാണ് മുംബൈ ലീഡെടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിലും മുംബൈക്കായിരുന്നു കളിയില്‍ ആധിപത്യം.

For his commanding performance at the back, Mourtada Fall wins the Hero of the Match award 👏 pic.twitter.com/HdnAHa7L5l

— Indian Super League (@IndSuperLeague)

Latest Videos

എന്നാല്‍ പതുക്കെ മത്സരത്തിലേക്ക് തിരികെയെത്തിയ ഈസ്റ്റ് ബംഗാള്‍ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും മുബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗിനെ കീഴടക്കാനായില്ല. ജയത്തോടെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് തോറ്റശേഷം പരാജയമറിഞ്ഞിട്ടില്ലെന്ന റെക്കോര്‍ഡ് കാക്കാനും മുംബൈക്കായി. തോല്‍വിയില്ലാതെ ഏഴ് മത്സരങ്ങള്‍ക്കുശേഷമാണ് ഈസ്റ്റ് ബംഗാള്‍ മുംബൈക്ക് മുന്നില്‍ മുട്ടുമടക്കിയത്.

click me!