സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തില്‍ വിജയഗോളോടെ രാഹുല്‍ കളിയിലെ താരവുമായി. സീസണില്‍ ബ്ലാസ്റ്റേഴ്സിനായി രാഹുലിന്‍റെ ആദ്യ ഗോളാണിത്. മത്സരത്തില്‍ 8.64 റേറ്റിംഗ് പോയന്‍റുമായാണ് രാഹുല്‍ കളിയിലെ താരമായത്.
മഡ്ഗാവ്: ഐഎസ്എല്ലില്‍ സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സിനെ ബംഗലൂരു തുടര്‍ ആക്രമണങ്ങളുമായി വിറപ്പിച്ചപ്പോള്‍ ആരാധകര്‍ ഭയന്നു. അവസാന നിമിഷം ഗോള്‍ വഴങ്ങി തോല്‍ക്കുന്ന പതിവ് ഇത്തവണയും ആവര്‍ത്തിക്കുമോ എന്ന ആശങ്കകള്‍ക്കിടെ ഗാരി ഹൂപ്പര്‍ നീട്ടി നല്‍കിയ പന്തുമായി ഒറ്റക്ക് മുന്നേറി ബംഗലൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിനെയും കീഴടക്കി മലയാളി താരം കെ പി രാഹുല്‍ വലചലിച്ചപ്പോള്‍ അവര്‍ ആഹ്ളാദ കൊടുമുടിയേറി.
സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തില്‍ വിജയഗോളോടെ രാഹുല്‍ കളിയിലെ താരവുമായി. സീസണില്‍ ബ്ലാസ്റ്റേഴ്സിനായി രാഹുലിന്‍റെ ആദ്യ ഗോളാണിത്. മത്സരത്തില്‍ 8.64 റേറ്റിംഗ് പോയന്‍റുമായാണ് രാഹുല്‍ കളിയിലെ താരമായത്.
Rahul KP wins the Hero of the Match award after earning a late victory for 👏 pic.twitter.com/cJJsEK5hse
— Indian Super League (@IndSuperLeague)
undefined
തൃശൂർ ജില്ലാ ടീമിനെ പ്രതിനിധീകരിച്ചുകൊണ്ട് കരിയർ ആരംഭിച്ച രാഹുൽ കേരള അണ്ടർ 14ടീമിനായി കൊൽക്കത്തയിലും ബൂട്ടണിഞ്ഞിട്ടുണ്ട്.ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടർ 17 ലോകകപ്പിനായി തയ്യാറെടുക്കുന്ന എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമി ബാച്ചിന്‍റെ ഭാഗമാകാൻ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്‍റെ കഴിവുകൾ ഫുട്ബോള്‍ ലോകം തിരിച്ചറിഞ്ഞത്. ടൂർണമെന്‍റിൽ ഇന്ത്യ കളിച്ച മൂന്ന് മത്സരങ്ങളുടെയും സ്റ്റാർട്ടിംഗ് ലൈനപ്പിന്‍റെ ഭാഗമായിരുന്നു രാഹുല്‍.
ഐ ലീഗിന്‍റെ രണ്ട് സീസണുകളിൽ ഇന്ത്യൻ ആരോസിനായി കളിക്കളത്തിലെത്തിയ രാഹുൽ വിങ്ങുകളിൽ തന്‍റെ ആസാമാന്യ വേഗതയും, ട്രിക്കുകളും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് അഞ്ച് ഗോളുകളും മൂന്ന് അസ്സിസ്റ്റുകളും തന്‍റെ പേരിലാക്കി. തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ആറാം സീസണിൽ ബ്ലാസ്റ്റേഴ്സിനായി സ്വന്തം മണ്ണിൽ മഞ്ഞകുപ്പായത്തിൽ കളിക്കളത്തിലെത്തിയ രാഹുൽ മിന്നും പ്രകടനങ്ങളിലൂടെ ആരാധക മനം കവർന്നു. മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ സബ്സ്റ്റിട്യൂട്ട് ആയി എത്തിക്കൊണ്ടാണ് രാഹുൽ കെബിഎഫ്‌സിക്കായി അരങ്ങേറ്റം കുറിച്ചത്.
ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരത്തിൽ എതിരാളികളുടെ പ്രതിരോധത്തിൽ തന്‍റെ വേഗതകൊണ്ട് വിള്ളൽ വീഴ്ത്തികൊണ്ട് ക്ലബിനായി തന്‍റെ ആദ്യ ഗോൾ നേടി അദ്ദേഹം തന്‍റെ മികവറിയിച്ചു. കഴിഞ്ഞ സീസണിൽ മൈതാനത്ത് അദ്ദേഹത്തിന്‍റെ പ്രകടനം പരിമിതമായിരുന്നെങ്കിലും ലഭിച്ച അവസരങ്ങളിലെല്ലാം മികവുകാട്ടി. സീസണ് മുമ്പ് രാഹുലുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയാണ് ബ്ലാസ്റ്റേഴ്സ് യുവതാരത്തില്‍ വിശ്വാസമര്‍പ്പിച്ചത്. ആ വിശ്വാസം ശരിയാണെന്ന് ബംഗലൂരുവിനെതിരായ രാഹുലിന്‍റെ പ്രകടനം അടിവരയിടുന്നു.
Powered By