പ്രതിരോധത്തിന്‍റെ ഉരുക്കുകോട്ട കാത്ത പീറ്റര്‍ ഹാര്‍ട്ട്‌ലി കളിയിലെ താരം

By Web Team  |  First Published Dec 18, 2020, 10:17 PM IST

7.49 റേറ്റിംഗ് പോയന്‍റോടെയാണ് ഹാര്‍ട്ട്‌ലി നോര്‍ത്ത് ഈസ്റ്റിനെതിരെ കളിയിലെ ഹീറോ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഹാര്‍ട്‌ലി നേതൃത്വം നല്‍കുന്ന ജംഷഡ്പൂര്‍ പ്രതിരോധത്തിന് മുന്നിലാണ് സമനില ഗോള്‍ കണ്ടെത്താനാവാതെ നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റനിര പതറിയത്.


പനജി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ജംഷഡ്‌പൂരിന്‍റെ കോട്ട കാത്ത പീറ്റര്‍ ഹാര്‍ട്ട്‌ലി ഹീറോ ഓഫ് ദ് മാച്ച്. സീസണില്‍ പരാജയമറിയാതെ കുതിച്ച നോര്‍ത്ത് ഈസ്റ്റിന്‍റെ ആക്രമണങ്ങളുടെ മുനയൊടിച്ച മികവിനാണ് ഹാര്‍ട്ട്‌ലിയെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.  തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഹാര്‍ട്‌ലി കളിയിലെ താരമാകുന്നത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ 10 പേരായി ചുരുങ്ങിയിട്ടും ജംഷഡ്പൂര്‍ സമനില പിടിച്ചപ്പോഴും ഹാര്‍ട്‌ലിയായിരുന്നു കളിയിലെ താരം.

7.49 റേറ്റിംഗ് പോയന്‍റോടെയാണ് ഹാര്‍ട്ട്‌ലി നോര്‍ത്ത് ഈസ്റ്റിനെതിരെ കളിയിലെ ഹീറോ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഹാര്‍ട്‌ലി നേതൃത്വം നല്‍കുന്ന ജംഷഡ്പൂര്‍ പ്രതിരോധത്തിന് മുന്നിലാണ് സമനില ഗോള്‍ കണ്ടെത്താനാവാതെ നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റനിര പതറിയത്. ഹാര്‍ട്‌ലിയെ മറികടന്നപ്പോഴാകട്ടെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷ് അവര്‍ക്ക് മുന്നില്‍ വന്‍മതിലായി.

And for yet another solid performance at the heart of defence, is the Hero of the Match! pic.twitter.com/PlWyM24ckE

— Indian Super League (@IndSuperLeague)

Latest Videos

undefined

പന്ത്രണ്ടാം വയസില്‍ ഇംഗ്ലീഷ് ഫുട്ബോളില്‍ പന്തുതട്ടി തുടങ്ങിയതാണ് ഹാര്‍ട്‌ലി. സണ്ടര്‍‌ലാന്‍ഡ് എഫ്‌സിയിലായിരുന്നു തുടക്കം. 2007ല്‍ ലെസസ്റ്റര്‍ സിറ്റിക്കെതിരെ ആയിരുന്നു പ്രഫഷണല്‍ അരങ്ങേറ്റം. പിന്നീട് ചെസ്റ്റര്‍ഫീല്‍ഡ് എഫ്‌സി വായ്പാ അടിസ്ഥാനത്തില്‍ കളിച്ച ഹാര്‍ട്‌ലി 2009ല്‍ ഹാര്‍ട്ട്‌ലി‌പൂള്‍ എഫ്‌സിയിലേക്ക് കൂടുമാറി.

നാലു സീസണുകളില്‍ അവിടെ തുടര്‍ന്ന ഹാര്‍ട്‌ലി രണ്ട് സീസണുകളില്‍ അവരുടെ നായകനുമായിരുന്നു. ഇംഗ്ലീഷ് ലീഗിലെ വിവിധ ക്ലബ്ബുകള്‍ക്കായി പന്തു തട്ടിയശേഷം സ്കോട്ടിഷ് ക്ലബ്ബായ മദര്‍‌വെല്‍ എഫ്‌സിയിലേക്ക് ഹാര്‍ട്‌ലി ചുവടുമാറി. ഈ സീസണിലാണ് 32കാരനായ ഹാര്‍ട്‌ലി ജംഷഡ്പൂരിന്‍റെ കോട്ട കാക്കാനെത്തിയത്.

Powered By

click me!