മത്സരത്തിന്റെ തുടക്കം മുതല്‍ ഹൈദരാബാദായിരുന്നു ആധിപത്യം. എന്നാല്‍ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന്‍റെ ഇടപെടലുകളാണ് ആദ്യ പകുതിയില്‍ ജംഷഡ്പൂരിനെ രക്ഷിച്ചത്. ഒമ്പതാം മിനിറ്റില്‍ തന്നെ ജോയല്‍ കിയാനെസിന്‍റെ ഗോളെന്നുറച്ച ഷോട്ട് രഹനേഷ് രക്ഷപ്പെടുത്തി.
മഡ്‌ഗാവ്: ഐ.എസ്.എല്ലില്‍ ഹൈദരാബാദ് എഫ് സിയെ സമനിലയില്‍ കുരുക്കി ജംഷദ്‌പൂര്‍ എഫ്.സി. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ പലതും സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് ഹൈദരാബാദിന് തിരിച്ചടിയായി. സമനിലയോടെ 13 കളികളില്‍ 18 പോയന്‍റുമായി ഹൈദരാബാദ് നാലാം സ്ഥാനത്ത് തുടരുമ്പോള്‍ ജംഷഡ്‌പൂര്‍ 13 കളികളില്‍ 14 പോയന്‍റുമായി ഏഴാം സ്ഥാനത്താണ്.
Nearly the match-winning goal of 🙆♂️ https://t.co/CzXHqko5Rv pic.twitter.com/LdKsttzEqE
— Indian Super League (@IndSuperLeague)മത്സരത്തിന്റെ തുടക്കം മുതല്‍ ഹൈദരാബാദായിരുന്നു ആധിപത്യം. എന്നാല്‍ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന്‍റെ ഇടപെടലുകളാണ് ആദ്യ പകുതിയില്‍ ജംഷഡ്പൂരിനെ രക്ഷിച്ചത്. ഒമ്പതാം മിനിറ്റില്‍ തന്നെ ജോയല്‍ കിയാനെസിന്‍റെ ഗോളെന്നുറച്ച ഷോട്ട് രഹനേഷ് രക്ഷപ്പെടുത്തി.
A late chance for but Laxmikant Kattimani is well-positioned to keep it level 😬 https://t.co/ZIxq18L63U pic.twitter.com/LdebYLXJx1
— Indian Super League (@IndSuperLeague)
പിന്നാലെ 21-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയുടെ ഷോട്ടും രഹനേഷ് രക്ഷപ്പെടുത്തി. നര്‍സാരിയുടെ ഷോട്ട് രഹനേഷിന്‍റെ കൈയില്‍ തട്ടി പോസ്റ്റിലിടിച്ചാണ് മടങ്ങിയത്. രണ്ടു തവണ ടീമിനെ മുന്നിലെത്തിക്കാന്‍ ലഭിച്ച അവസരം ജോയല്‍ കിയാനെസിന് മുതലാക്കാനും സാധിച്ചില്ല.പക്ഷേ രണ്ടാം പകുതിയില്‍ കാര്യമായ അവസരങ്ങളൊന്നും ഇരു ടീമുകള്‍ക്കും സൃഷ്ടിക്കാനായില്ല.