ഐഎസ്എല്‍: ഒഡീഷയെ വീഴ്ത്തി പ്ലേ ഓഫ് സാധ്യത സജീവമാക്കി ഗോവ

By Web Team  |  First Published Feb 17, 2021, 9:34 PM IST

പതിനെട്ടാം മിനിറ്റില്‍ ഇവാന്‍ ഗോണ്‍ലസിന്‍റെ പാസില്‍ നിന്ന് ആല്‍ബര്‍ട്ടോ നോഗ്വേറയാണ് ഗോവയുടെ സ്കോറിംഗ് തുടങ്ങിവെച്ചത്. എട്ട് മിനിറ്റിനുശേഷം സേവിയര്‍ ഗാമയുടെ പാസില്‍ നിന്ന് ജോര്‍ജെ ഓര്‍ട്ടിസ് ഗോവയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി


മഡ്ഗാവ്: ഐഎസ്എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി എഫ്‌സി ഗോവ.  ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. ജയത്തോടെ 18 കളികളില്‍ 27 പോയന്‍റുമായി നോര്‍ത്ത് ഈസ്റ്റിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ഗോവ നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 17 കളികളില്‍ 13 പോയന്‍റുമായി ഒഡീഷ അവസാന സ്ഥാനത്ത് തുടരുന്നു.

Lacked the finishing touch this time 🙆‍♂️

Watch live on - https://t.co/rFDCZGHp7i and .

Live updates 👉 https://t.co/EbGnCiW8NQ https://t.co/bPYKAGEdzN pic.twitter.com/hvZ3dikhfw

— Indian Super League (@IndSuperLeague)

പതിനെട്ടാം മിനിറ്റില്‍ ഇവാന്‍ ഗോണ്‍ലസിന്‍റെ പാസില്‍ നിന്ന് ആല്‍ബര്‍ട്ടോ നോഗ്വേറയാണ് ഗോവയുടെ സ്കോറിംഗ് തുടങ്ങിവെച്ചത്. എട്ട് മിനിറ്റിനുശേഷം സേവിയര്‍ ഗാമയുടെ പാസില്‍ നിന്ന് ജോര്‍ജെ ഓര്‍ട്ടിസ് ഗോവയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

The 'Rock-A-Bye Baby' celebration comes out for the 2nd time in 2020-21 😅

Watch live on - https://t.co/rFDCZGHp7i and .

Live updates 👉 https://t.co/EbGnCiW8NQ https://t.co/VQweWm2irq pic.twitter.com/4VApws40QW

— Indian Super League (@IndSuperLeague)

Latest Videos

undefined

എന്നാല്‍ രണ്ടുഗോള്‍  ഗോള്‍ വഴങ്ങിയെങ്കിലും ആക്രമിച്ചു കളിച്ച ഒഡീഷ നാലു മിനിറ്റിനകം ഒരു ഗോള്‍ മടക്കി കളി ആവേശകരമാക്കി. രാകേഷ് പ്രഥാന്‍റെ പാസില്‍ നിന്ന് ഡീഗോ മൗറീഷ്യോ ആണ് ഒഡീഷക്കായി ഒരു ഗോള്‍ മടക്കിയത്. ആദ്യ പകുതിയില്‍ പിന്നീട് കാര്യമായ അവസരങ്ങളൊന്നും ഇരു ടീമുകള്‍ക്കും സൃഷ്ടിക്കാനായില്ല.

Almost doubles his tally on the night! pic.twitter.com/z5nufNxduh

— Indian Super League (@IndSuperLeague)

രണ്ടാം പകുതിയിലും ഇരു ടീമും ഒപ്പത്തിനൊപ്പം പൊരുതിയതോടെ കളി ആവേശകരമായി. 63ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോക്ക് സമനില ഗോളിനായി അവസരം ഒരുങ്ങിയെങ്കിലും ഫൈനല്‍ ടച്ച് നഷ്ടമായി. എന്നാല്‍ 75-ാം മിനിറ്റില്‍ ഒഡീഷയുടെ സമനില പ്രതീക്ഷകള്‍ തകര്‍ത്ത് കോര്‍ണറില്‍ നിന്ന് ഇവാന്‍ ഗോണ്‍സാലസ് ഗോവയുടെ വിജയമുറപ്പിച്ച മൂന്നാം ഗോളും നേടി. തൊട്ടു പിന്നാലെ കോര്‍ണറില്‍ നിന്ന് ഈവാന്‍ ഗോണ്‍സാലസിന്‍റെ മറ്റൊരു ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടി മടങ്ങിയത് ഒഡീഷയുടെ തോല്‍വിഭാരം കുറച്ചു.

click me!