ഐഎസ്എല്ലില്‍ വൈകിയെത്തിയ താരമാണ് ബ്രൈറ്റ് എനോബഖരെ. പുതുവര്‍ഷത്തിലാണ് ബ്രൈറ്റ് എനോബഖരെയെ ഈസ്റ്റ് ബംഗാള്‍ ടീമിലെത്തിയത്. അഞ്ച് ദിവസത്തിനകം എഫ്‌സി ഗോവക്കെതിരെ ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ബ്രൈറ്റ് ഗോളടിച്ച് തന്‍റെ വരവറിയിക്കുകയും കളിയിലെ താരമാകുകയും ചെയ്തിരുന്നു.
മഡ്ഗാവ്: ഐഎസ്എല്ലില്‍ കരുത്തരായ എഫ്‌സി ഗോവയെ ഈസ്റ്റ് ബംഗാള്‍ സമനിലയില്‍ തളച്ചപ്പോള്‍ കളിയിലെ താരമായത് നൈജീരിയന്‍ ഫോര്‍വേര്‍ഡായ ബ്രൈറ്റ് എനോബഖരെ. മത്സരത്തില്‍ 8.58 റേറ്റിംഗ് പോയന്‍റുമായാണ് എനോബഖരെ ഹീറോ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
മത്സരത്തിലാകെ 45 ടച്ചുകളും മൂന്ന് ക്രോസുകളും രണ്ട് ഫ്രീ കിക്കുമെടുത്താണ് 22കാരനായ എനോബഖരെ കളിയിലെ താരമായത്. ഇതിനുമുമ്പ് ഈസ്റ്റ് ബംഗാള്‍ ഗോവയെ നേരിട്ടപ്പോഴും എനോബഖരെ തന്നെയായിരുന്നു കളിയിലെ താരം.
undefined
ഐഎസ്എല്ലില്‍ വൈകിയെത്തിയ താരമാണ് ബ്രൈറ്റ് എനോബഖരെ. പുതുവര്‍ഷത്തിലാണ് ബ്രൈറ്റ് എനോബഖരെയെ ഈസ്റ്റ് ബംഗാള്‍ ടീമിലെത്തിയത്. അഞ്ച് ദിവസത്തിനകം എഫ്‌സി ഗോവക്കെതിരെ ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ബ്രൈറ്റ് ഗോളടിച്ച് തന്‍റെ വരവറിയിക്കുകയും കളിയിലെ താരമാകുകയും ചെയ്തിരുന്നു.
2️⃣ matches 🆚 🤝 2️⃣ Hero of the Match honours!
Bright Enobakhare with another sparkling performance ✨ pic.twitter.com/dpht7v60ug
നൈജീരിയയുടെ അണ്ടർ 23 ടീമിനായി കളിച്ചിട്ടുള്ള ബ്രൈറ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സിന്‍റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് . അഞ്ചു വർഷത്തോളം വോൾവ്സിന്‍റെ സീനിയർ ടീമിനൊപ്പം കളിച്ച ബ്രൈറ്റ് പിന്നീട് ഇംഗ്ലണ്ടിൽ വീഗൻ അത്ലറ്റിക്കിന് വേണ്ടിയും പന്ത് തട്ടി. ഈസ്റ്റ് ബംഗാളിലെത്തുന്നതിന് മുമ്പ് ഗ്രീക്ക് ക്ലബായ എ ഇ കെ ഏതൻസിനായാണ് താരം കളിച്ചത്.
സീസണിലെ ആദ്യ അഞ്ചു മത്സരങ്ങളിലും ജയം നേടാന്‍ കഴിയാതിരുന്നതോടെയാണ് ഈസ്റ്റ് ബംഗാള്‍ ഗോളടിക്കാനറിയാവുന്ന ബ്രൈറ്റിനെ ടീമിലെത്തിച്ചത്. അത് ഫലം കണ്ടുവെന്ന് എഫ്‌സി ഗോവക്കെതിരായ മത്സരം തെളിയിക്കുകയും ചെയ്തു.
Powered By