90 മിനിറ്റും ബെംഗലൂരുവിന്‍റെ പോരാട്ടം മുന്നില്‍ നിന്ന് നയിച്ച് ലക്ഷ്യത്തിലേക്ക് മൂന്ന് ഷോട്ടുകള്‍ പായിച്ച ഛേത്രി 9.15 റേറ്റിംഗ് പോയന്‍റോടെയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
മഡ്ഗാവ്: ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയെ എഫ്സിയെ ഗോള്‍ മഴയില്‍ മുക്കി ബെംഗലൂരു എഫ്‌സി ജയിച്ചു കയറിയിപ്പോള്‍ കളിയിലെ താരമായത് ക്യാപ്റ്റന്‍ സുനില്‍ ചേത്രി. ബെംഗലൂരുവിനായി തന്‍റെ ഇരുന്നൂറാം മത്സരം കളിച്ച ഛേത്രി മത്സരത്തിലെ രണ്ട് നിര്‍ണായക ഗോളുകള്‍ സ്വന്തമാക്കിയാണ് ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
For his fantastic brace, is declared the Hero of the Match 🙌 pic.twitter.com/Qbv8r7vMqp
— Indian Super League (@IndSuperLeague)90 മിനിറ്റും ബെംഗലൂരുവിന്‍റെ പോരാട്ടം മുന്നില്‍ നിന്ന് നയിച്ച് ലക്ഷ്യത്തിലേക്ക് മൂന്ന് ഷോട്ടുകള്‍ പായിച്ച ഛേത്രി 9.15 റേറ്റിംഗ് പോയന്‍റോടെയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 2002 -ൽ മോഹൻ ബഗാനിലൂടെയാണ് സുനിൽ ഛേത്രി ഇന്ത്യന്‍ ഫുട്ബോളില്‍ വരവറിയിച്ചത്. മോഹന്‍ ബഗാന് ശേഷം ജെസിടി, ഈസ്റ്റ് ബംഗാള്‍, ഡെംപോ, കന്‍സാസ് സിറ്റി, ചിരാഗ് യുനൈറ്റഡ്, ചര്‍ച്ചില്‍ ബ്രദേഴ്സ് ക്ലബ്ബുകള്‍ക്കായും ഛേത്രി കളിച്ചു. 2013-ൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്‍റെ പ്ലെയർ ഓഫ് ദി ഇയർ അവാർഡിനും ഛേത്രി അർഹനായി. 2007 -ലും 2011 -ലും അവാർഡ് ഛേത്രിക്കു തന്നെയായിരുന്നു.
Hat-trick 𝐃𝐄𝐍𝐈𝐄𝐃 🚫
Watch live on - https://t.co/CpGetTsQLT and .
Live updates 👉 https://t.co/D102XCXfzk https://t.co/RDInUH1vnh pic.twitter.com/ZmD6QkDGLo
undefined
2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഛേത്രി ഇന്ത്യക്ക് വേണ്ടി കളിച്ചു. 2008 -ലെ എഎഫ്‌സി ചാലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി. ഇന്ത്യന്‍ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് ഛേത്രി. 2013 മുതല്‍ 2015 വരെ ബെംഗലൂരു എഫ്‌സിയില്‍ കളിച്ച ഛേത്രി പിന്നീട് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിയിക്കുവേണ്ടിയും പന്ത് തട്ടി.2016-2017 സീസണ്‍ മുതല്‍ വീണ്ടും ബെംഗലൂരു കുപ്പായത്തിലാണ് ഇന്ത്യന്‍ ഇതിഹാസം കളിക്കുന്നത്.
Powered By