ബെംഗലൂരുവിന്‍റെ വിജയ നായകന്‍; സുനില്‍ ഛേത്രി കളിയിലെ താരം

By Web Team  |  First Published Feb 2, 2021, 11:14 PM IST

മത്സരത്തില്‍ മൂന്ന് അവസരങ്ങള്‍ സൃഷ്ടിച്ച ഒരു ഗോളിന് വഴിയൊരുക്കി. ലക്ഷ്യത്തിലേക്ക് നാലു ഷോട്ടുകള്‍ പായിച്ചു. ഗോളെന്നുറച്ച ഛേത്രിയുടെ ഷോട്ടിന് മുന്നില്‍ ക്രോസ് ബാര്‍ തടസമായി. ഇന്ത്യന്‍ ഫുട്ബോളില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത കളിക്കാരനാണ് ഇന്ത്യന്‍ നായകന്‍ കൂടിയായ സുനില്‍ ഛേത്രി.


മഡ്ഗാവ്: ഐഎസ്എല്ലില്‍ എട്ടു മത്സരങ്ങള്‍ക്കുശേഷം ബെംഗലൂരു വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ കളിയിലെ താരമായത് നായകന്‍ സുനില്‍ ഛേത്രി.ഗോളടിച്ചില്ലെങ്കിലും കളം നിറഞ്ഞു കളിച്ചാണ്  7.71 റേറ്റിംഗ് പോയന്‍റോടെ ഛേത്രി കളിയിലെ താരമായത്.

മത്സരത്തില്‍ മൂന്ന് അവസരങ്ങള്‍ സൃഷ്ടിച്ച ഒരു ഗോളിന് വഴിയൊരുക്കി. ലക്ഷ്യത്തിലേക്ക് നാലു ഷോട്ടുകള്‍ പായിച്ചു. ഗോളെന്നുറച്ച ഛേത്രിയുടെ ഷോട്ടിന് മുന്നില്‍ ക്രോസ് ബാര്‍ തടസമായി. ഇന്ത്യന്‍ ഫുട്ബോളില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത കളിക്കാരനാണ് ഇന്ത്യന്‍ നായകന്‍ കൂടിയായ സുനില്‍ ഛേത്രി.

Hustle
Energy
Resilience
One-of-a-kind

Watch 's brilliant performance from here 📺 pic.twitter.com/yapVk7XIYi

— Indian Super League (@IndSuperLeague)

Latest Videos

undefined

2002 -ൽ മോഹൻ ബഗാനിലൂടെയാണ് സുനിൽ ഛേത്രി ഇന്ത്യന്‍ ഫുട്ബോളില്‍ വരവറിയിച്ചത്. മോഹന്‍ ബഗാന് ശേഷം ജെസിടി, ഈസ്റ്റ് ബംഗാള്‍, ഡെംപോ, കന്‍സാസ് സിറ്റി, ചിരാഗ് യുനൈറ്റഡ്, ചര്‍ച്ചില്‍ ബ്രദേഴ്സ് ക്ലബ്ബുകള്‍ക്കായും ഛേത്രി കളിച്ചു. 2013-ൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്‍റെ പ്ലെയർ ഓഫ് ദി ഇയർ അവാർഡിനും ഛേത്രി അർഹനായി. 2007 -ലും 2011 -ലും അവാർഡ് ഛേത്രിക്കു തന്നെയായിരുന്നു.

Led from the front and put in a tireless display 👏 pic.twitter.com/pBz3bf4dNy

— Indian Super League (@IndSuperLeague)

2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011 -ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഛേത്രി ഇന്ത്യക്ക് വേണ്ടി കളിച്ചു. 2008 -ലെ എഎഫ്‌സി ചാലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി. ഇന്ത്യന്‍ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് ഛേത്രി. 2013 മുതല്‍ 2015 വരെ ബെംഗലൂരു എഫ്‌സിയില്‍ കളിച്ച ഛേത്രി പിന്നീട് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിയിക്കുവേണ്ടിയും പന്ത് തട്ടി.2016-2017  സീസണ്‍ മുതല്‍ വീണ്ടും ബെംഗലൂരു കുപ്പായത്തിലാണ് ഇന്ത്യന്‍ ഇതിഹാസം കളിക്കുന്നത്.

Powered By

click me!