​ചെന്നൈയിന്‍റെ സ്വപ്നം തകര്‍ത്ത ഡേവിഡ് വില്യംസ് കളിയിലെ താരം

By Web Team  |  First Published Jan 21, 2021, 10:38 PM IST

ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ജനിച്ച വില്യംസ് ബെല്‍ജിയന്‍ ക്ലബ്ബായ ക്ലബ്ബ് ബ്രഗ്ഗെയിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ലിവര്‍പൂളിന്‍റെയും യൂത്ത് ടീമുകളില്‍ പരിശീലനം നടത്തിയിട്ടുണ്ട്. ക്യൂന്‍സ്‌ലാന്‍ഡ് റോറിലൂടെയാണ് വില്യംസ് പ്രഫഷണല്‍ ഫുട്ബോള്‍ പന്ത് തട്ടി തുടങ്ങിയത്.


മഡ്ഗാവ്: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഗോള്‍രഹിത സമനിലയെന്നുറപ്പിച്ച മത്സരത്തില്‍ പതിവു തെറ്റിക്കാതെ എടികെ അവസാന നിമിഷം വിജയഗോള്‍ നേടി വിലപ്പെട്ട മൂന്ന് പോയന്‍റുമായി ഗ്രൗണ്ട് വിട്ടപ്പോള്‍ കളിയിലെ താരമായത് വിജയ ഗോള്‍ നേടിയ ഡേവിഡ് വില്യംസ്. പ്രതിരോധത്തിലും ആക്രമണത്തിലും ഒപ്പത്തിനൊപ്പം നിന്ന ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം പകരക്കാരനായി ഇറങ്ങിയ വില്യംസായിരുന്നു. പകരക്കാരനായി എത്തിയിട്ടും 7.24 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് വില്യംസ് ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

Came off the bench to score an injury-time winner 👏

Here's 's Hero of the Match performance from 📺 pic.twitter.com/JGOBTBtOqH

— Indian Super League (@IndSuperLeague)

ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ജനിച്ച വില്യംസ് ബെല്‍ജിയന്‍ ക്ലബ്ബായ ക്ലബ്ബ് ബ്രഗ്ഗെയിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ലിവര്‍പൂളിന്‍റെയും യൂത്ത് ടീമുകളില്‍ പരിശീലനം നടത്തിയിട്ടുണ്ട്. ക്യൂന്‍സ്‌ലാന്‍ഡ് റോറിലൂടെയാണ് വില്യംസ് പ്രഫഷണല്‍ ഫുട്ബോള്‍ പന്ത് തട്ടി തുടങ്ങിയത്.

Delivered when it mattered the most ⚽💥 pic.twitter.com/3bU0DnULqL

— Indian Super League (@IndSuperLeague)

Latest Videos

undefined

സിഡ്നി എഫ്സിയിലും മെല്‍ബണ്‍ സിറ്റിയിലും അടക്കം യൂറോപ്പിലെ പ്രഫഷണല്‍ ലീഗുകളില്‍ വിവിധ ടീുമകള്‍ക്കായി കളിച്ച വില്യംസ് വെല്ലിംഗ്ട്ണ്‍ ഫീനിക്സിന് വേണ്ടി എടികെയിലെ സഹതാരമായ റോയ് കൃഷ്ണക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ റോയ് കൃഷ്ണക്കൊപ്പം കൊല്‍ക്കത്തയിലെത്തിയ വില്യംസ് അരങ്ങേറ്റ സീസണില്‍ ഏഴ് ഗോളും അഞ്ച് അസിസ്റ്റും നടത്തി തിളങ്ങി. 2008ല്‍ ഓസ്ട്രേലിയന്‍ ദേശീയ ടീമിനായും വില്യംസ് ബൂട്ടണിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ബെംഗലൂരവിനെ സെമി ഫൈനലില്‍ കീഴടക്കി എടികെയെ ഫൈനലിലെത്തിച്ചതും വില്യംസിന്‍റെ ബൂട്ടുകളായിരുന്നു. രണ്ടാം പാദ സെമിയില്‍ ഡേവിഡ് വില്യംസ് നേടിയ ഇരട്ടഗോളുകളുടെ മികവിലാണ് ഇരുപാദങ്ങളിലുമായി 3–2ന്‍റെ ലീഡുമായി കൊല്‍ക്കത്ത കലാശക്കളിക്ക് ഇടംകണ്ടെത്തിയത്.

Powered By

 

click me!