പകരക്കാരനായി ഇറങ്ങിയ ഡേവിഡ് വില്യംസ് കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ നേടിയ ഡേവിഡ് വില്യംസ് നേടിയ ഹെഡ്ഡര്‍ ഗോള്‍ ചെന്നൈയിന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്തു.
മഡ്ഗാവ്: ഐഎസ്എല്ലില്‍ അവസാന നിമിഷം വിജയഗോള്‍ നേടുന്ന പതിവ് എടികെ മോഹന്‍ ബഗാന്‍ ഇത്തവണയും ആവര്‍ത്തിച്ചപ്പോള്‍ അവസാന നിമിഷം അടിതെറ്റി ചെന്നൈയിന്‍ എഫ്‌സി. 90 മിനിറ്റും എടികെയെ ഗോളടിക്കാതെ പിടിച്ചുകെട്ടിയ ചെന്നൈയിന് പക്ഷെ 90-ാം മിനിറ്റില്‍ പിഴച്ചു.
𝐖 𝐈 𝐋 𝐋 𝐈 𝐀 𝐌 𝐒'
𝐈
𝐍
𝐍
𝐄
𝐑 https://t.co/TTmNkUYAyo pic.twitter.com/DQWl4r7K97
ഡേവിഡ് വില്യംസിന്‍റെ ഗോളില്‍ എടികെ ജയവും മൂന്ന് പോയന്‍റുമായി ഗ്രൗണ്ട് വിട്ടു. ഇഞ്ചുറി ടൈമില്‍ സമനില ഗോളിന് ചെന്നൈയിന് അവസരം ലഭിച്ചെങ്കിലും ടിരിയുടെ ഗോള്‍ ലൈന്‍ സേവ് എടികെയെ കാത്തു. ഇരടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചപ്പോള്‍ ഇരുപതുതികളിലും ഗോളൊഴിഞ്ഞു നിന്നു.
undefined
എന്നാല്‍ പകരക്കാരനായി ഇറങ്ങിയ ഡേവിഡ് വില്യംസ് കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ നേടിയ ഡേവിഡ് വില്യംസ് നേടിയ ഹെഡ്ഡര്‍ ഗോള്‍ ചെന്നൈയിന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്തു. പോസ്റ്റിന് താഴെ ഗോള്‍ കീപ്പര്‍ അരിന്ദം ബട്ടചാര്യയുടെ മിന്നും സേവുകളും എടികെയെ തുണച്ചു.
A '𝙏𝙄𝙍𝙄'𝙁𝙁𝙄𝘾 𝘾𝙇𝙀𝘼𝙍𝘼𝙉𝘾𝙀 to seal the 𝙒 https://t.co/q4YiSC123t pic.twitter.com/aqsXVBXhh8
— Indian Super League (@IndSuperLeague)ജയത്തോടെ 12 കളികളില്‍ 24 പോയന്‍റുമായി എടികെ രണ്ടാം സ്ഥാനം സുരക്ഷിതമാക്കിയപ്പോള്‍ 13 കളികളില്‍ 15 പോയന്‍റുമായി ചെന്നൈയിന്‍ ആറാം സ്ഥാനത്താണ്.