ഹൈദരാബാദിന്‍റെ ആദ്യ ഗോള്‍ നേടിയ സന്‍റാന രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് ഹീറോ ഓഫ് ദ് മാച്ചായത്. 90 മിനിറ്റും ഹൈദരാബാദിനെ മുന്നില്‍ നിന്ന് നയിച്ച സന്‍റാന ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ടുകള്‍ പായിച്ചു ഒരവസരം സൃഷ്ടിക്കുകയും ചെയ്ത സന്‍റാന 8.72 റേറ്റിംഗ് പോയന്‍റോടെയാണ് കളിയിലെ താരമായത്.
മഡ്ഗാവ്: തുടക്കത്തിലെ പത്തുപേരായി ചുരുങ്ങിയിട്ടും എടികെയെ വിറപ്പിച്ച ഹൈദരാബാദ് എഫ്‌സിക്ക് കരുത്തായത് ക്യാപ്റ്റന്‍ അരിഡാനെ സന്‍റാനയുടെ നായക മികവായിരുന്നു. കളിയുടെ ഭൂരിഭാഗം സമയവും ലീഡ് നിലനിര്‍ത്തി എടികെയെ വിറപ്പിച്ചെങ്കിലും ഹൈദരാബാദിന് നിര്‍ഭാഗ്യം കൊണ്ടാണ് സമനില വഴങ്ങേണ്ടി വന്നത്.
ഹൈദരാബാദിന്‍റെ ആദ്യ ഗോള്‍ നേടിയ സന്‍റാന രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് ഹീറോ ഓഫ് ദ് മാച്ചായത്. 90 മിനിറ്റും ഹൈദരാബാദിനെ മുന്നില്‍ നിന്ന് നയിച്ച സന്‍റാന ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ടുകള്‍ പായിച്ചു ഒരവസരം സൃഷ്ടിക്കുകയും ചെയ്ത സന്‍റാന 8.72 റേറ്റിംഗ് പോയന്‍റോടെയാണ് കളിയിലെ താരമായത്.
Aridane Santana wins the Hero of the Match award for his outstanding performance in 🙌
— Indian Super League (@IndSuperLeague)
undefined
ഈ സീസണില്‍ ഹൈദരാബാദ് എഫ്‌സിയിലെത്തിയ അരിഡാനെ സാന്‍റാന കഴിഞ്ഞ സീസണില്‍ ഒഡീഷ എഫ്‌സിക്കായാണ് ബൂട്ട് കെട്ടിയത്. സ്പാനിഷ് രണ്ടാം ഡിവിഷന്‍ ലീഗില്‍ കളിച്ചു വളര്‍ന്ന സന്‍റാന ഡിപോര്‍ട്ടീവോ ലോ കൊരുണയുടെയും സരഗോസയുടെയും ബി ടീമുകള്‍ക്കായും ബൂട്ടു കെട്ടിയിട്ടുണ്ട്.
ലാ പാമാസിലും ലെഗാനസിലും പന്തു തട്ടിയിട്ടുള്ള സന്‍റാന 2011-മുതല്‍ 2015വരെ ടെനെറൈഫില്‍ കളിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ തിളങ്ങിയത്. 2012-2013 സീസണില്‍ 27 ഗോളോടെ ടോപ് സ്കോററാവുകയും ചെയ്തു.
Powered By