2018ല്‍ എഫ്‌സി ഗോവയിലാണ് യാസിര്‍ തന്‍റെ ഐഎസ്എല്‍ കരിയര്‍ തുടങ്ങിയത്. 19ാം വയസില്‍ തന്നെ ഗോവയുടെ അണ്ടര്‍ 21- കളിക്കാരുടെ പട്ടികയില്‍ യാസിര്‍ ഇടം നേടി. ആ സീസണ്‍ അവസാനം പൂനെ സിറ്റി എഫ്‌സിയിലേക്ക് മടങ്ങിയെത്തി.
പനജി: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സി, ജംഷഡ്പൂര് എഫ് സി പോരാട്ടം സമനില തെറ്റാതെ അവസാനിച്ചപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു 22 കാരനായിരുന്നു. ഹൈദരബാദ് മധ്യനിരയിലെ യുവതുര്‍ക്കിയായ മുഹമ്മദ് യാസിര്‍. കര്‍ഷക കുടുംബത്തില്‍ നിന്ന് വരുന്ന മണിപ്പൂരുകാരനായ യാസിര്‍ ദേശീയ സ്കൂള്‍ ഗെയിംസില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തതിന് പിന്നാലെ പുനെ ഫുട്ബോള്‍ അക്കാദമിയിലെത്തി.
അവിടെ നിന്ന് പൂനെ സിറ്റിയുടെ അണ്ടര്‍ 19 ടീം നായകനായി ഉയര്‍ന്ന യാസിര്‍ 2017ല്‍ അവരെ 19 വയസില്‍ താഴെയുള്ളവരുടെ ഐഎഫ്എ ഷീല്‍ഡില്‍ ചാമ്പ്യന്‍മാരാക്കി. മോഹന്‍ ബഗാനെ എതിരില്ലാത്ത മൂന്ന് ഗോളിന് കിഴടക്കിയായിരുന്ന യാസിറിന്‍റെ ടീം അന്ന് ചാമ്പ്യന്‍മാരായത്.
And the Hero of the Match award goes to 's Mohammed Yasir. pic.twitter.com/HxPQ48lEom
— Indian Super League (@IndSuperLeague)
undefined
2018ല്‍ എഫ്‌സി ഗോവയിലാണ് യാസിര്‍ തന്‍റെ ഐഎസ്എല്‍ കരിയര്‍ തുടങ്ങിയത്. 19ാം വയസില്‍ തന്നെ ഗോവയുടെ അണ്ടര്‍ 21- കളിക്കാരുടെ പട്ടികയില്‍ യാസിര്‍ ഇടം നേടി. ആ സീസണ്‍ അവസാനം പൂനെ സിറ്റി എഫ്‌സിയിലേക്ക് മടങ്ങിയെത്തി. പൂനെയില്‍ രണ്ട് സീസണ്‍ പൂര്‍ത്തിയാക്കിയ യാസിര്‍ ഈ സീസണിലാണ് ഹൈദരാബാദിന്‍റെ മധ്യനിരയുടെ അമരക്കാരനായത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തില്‍ മികച്ച യുവതാരത്തിനുള്ള പുരസ്കാരം യാസിര്‍ സ്വന്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ ജംഷഡ്പൂരിനെതിരെ ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരവും ഈ പത്താം നമ്പറുകാരനെ തേടിയെത്തിയിരിക്കുന്നു.
Powered By