നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ (North East Untied) എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഹൈദരാബാദ് തകര്‍ത്തത്. ബര്‍തൊളോമ്യു ഒഗ്‌ബെച്ചേ ഇരട്ട ഗോള്‍ നേടി.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) തകര്‍പ്പന്‍ ജയത്തോടെ ഒന്നാംസ്ഥാനം ഭദ്രമാക്കി ഹൈദരാബാദ് എഫ്‌സി (Hyderabad FC). നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ (North East Untied) എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഹൈദരാബാദ് തകര്‍ത്തത്. ബര്‍തൊളോമ്യു ഒഗ്‌ബെച്ചേ ഇരട്ട ഗോള്‍ നേടി. ആകാശ് മിശ്ര, നിഖില്‍ പൂജാരി, എഡു ഗാര്‍സിയ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍.
ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ പിറന്നു. മൂന്നാം മിനിറ്റില്‍ ഒഗ്‌ബെച്ചേ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയം ആകാശ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 60-ാം മിനിറ്റില്‍ വീണ്ടും ഒഗ്‌ബെച്ചേ. ഇതോടെ നോര്‍ത്ത് ഈസ്റ്റ് തോല്‍വി സമ്മതിച്ചു. 84-ാം മിനിറ്റില്‍ പൂജാരി നാലാമതും വല കുലുക്കി. എട്ടാം മിനിറ്റില്‍ ഗാര്‍സിയ അവസാന ആണിയും അടിച്ചു.
undefined
ജയത്തോടെ ഹൈദരബാദിന് 14 മത്സരങ്ങളില്‍ 26 പോയിന്റായി. 12 മത്സരങ്ങളില്‍ 22 പോയിന്റുള്ള ജംഷഡ്പൂര്‍ എഫ്‌സിയാണ് രണ്ടാം സ്ഥാനത്ത്. ഇത്രയും മത്സരങ്ങളില്‍ 20 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുണ്ട്. 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നോര്‍ത്ത് ഈ്‌സറ്റിന് 10 പോയിന്റ് മാത്രമാണുള്ളത്. 10 സ്ഥാനത്താണ് അവര്‍.
ഐഎസ്എല്ലില്‍ നാളെ എഫ്‌സി ഗോവ, ഒഡീഷ എഫ്‌സിയെ നേരിടും. ഒഡീഷ ജയിച്ചാല്‍ ആദ്യ നാലിലെത്താനുള്ള അവസരമുണ്ട്. 13 മത്സരങ്ങളില്‍ 17 പോയിന്റാണ് അവര്‍ക്കുള്ളത്. നിലവില്‍ എട്ടാം സ്ഥാനത്താണ്. ഗോവ ഒമ്പതാം സ്ഥാനത്താണ്. 14 മത്സരങ്ങളില്‍ 14 പോയിന്റാണ് അവര്‍ക്കുള്ളത്.