എടികെ മോഹന്‍ ബഗാന്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് എത്തിയപ്പോള്‍ മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം നല്‍കാന്‍ മറ്റാരെയും തെരയേണ്ടിവന്നില്ല.
മഡ്‌ഗാവ്: റോയ് കൃഷ്‌ണ, ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന് ജയിക്കണമെങ്കില്‍ ഈ പേര് തന്നെ ധാരാളം. അവസാന മത്സരത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ 85-ാം മിനുറ്റില്‍ നേടിയ ഗോള്‍ ഒടുവിലെ ഉദാഹരണം. ജംഷഡ്‌പൂരിനെ തോല്‍പിച്ച് എടികെ മോഹന്‍ ബഗാന്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് എത്തിയപ്പോള്‍ മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിന് മറ്റാരെയും തെരയേണ്ടിവന്നില്ല.
85-ാം മിനുറ്റില്‍ ഡേവിഡ് വില്യംസിന്‍റെ അസിസ്റ്റിലായിരുന്നു റോയ് കൃഷ്‌ണയുടെ വിജയഗോള്‍. സീസണില്‍ റോയ്‌യുടെ 13-ാം ഗോളാണിത്. ഒരു ഗോള്‍ നേടിയപ്പോള്‍ രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ റോയ്‌യുടെ കാലുകളില്‍ നിന്ന് പിറന്നു. 29 ടച്ചുകളുമായി 7.79 റേറ്റിംഗ് പോയിന്‍റാണ് താരത്തിന് ലഭിച്ചത്. മത്സരത്തിലെ വിന്നിംഗ് പാസിനുള്ള പുരസ്‌കാരം ഡേവിഡ് വില്യംസ് നേടുകയും ചെയ്തു.
undefined
എടികെയിലെത്തുന്നതിന് മുമ്പ് ന്യൂസിലൻഡിലെ വെല്ലിംഗ്ടൻ ഫീനിക്സ് ക്ലബിന്‍റെ മുന്നേറ്റ താരമായിരുന്ന റോയ് കൃഷ്ണ. വെല്ലിംഗ്ടണ്‍ ഫീനിക്‌സിനായി 125 മത്സരങ്ങളില്‍ നിന്നും 52 ഗോളുകള്‍ നേടി. 2018ലെ മികച്ച ഓസ്‌ട്രേലിയൻ ക്ലബ് താരത്തിനുള്ള ജോണി വാറൻ മെഡലും എ ലീഗിലെ ഗോൾഡൻ ബൂട്ടും റോയ് കൃഷ്ണ നേടിയിരുന്നു. ഫിജിയന്‍ ദേശീയ ടീമിന്‍റെ നായകന്‍ കൂടിയായ താരം അവിടെ 40 മത്സരങ്ങളില്‍ 29 തവണ ലക്ഷ്യംകണ്ടു.
കുരുക്ക് പൊട്ടിച്ച് റോയ് കൃഷ്‌ണ; ജംഷഡ്‌പൂരിനെ വീഴ്‌ത്തി എടികെ മോഹന്‍ ബഗാന്‍ തലപ്പത്ത്