കുതിപ്പ് തുടരാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; തളയ്‌ക്കുമോ ജെംഷഡ്‌‌പൂര്‍

By Web Team  |  First Published Dec 18, 2020, 7:40 AM IST

ആറ് കളിയിൽ രണ്ട് ജയവും നാല് സമനിലയും അടക്കം 10 പോയിന്‍റുമായി എതിരാളികളെയെല്ലാം അമ്പരപ്പിച്ചു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. 


മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ജെംഷഡ്പൂര്‍ എഫ്‌സി പോരാട്ടം. ഗോവയിൽ രാത്രി 7.30നാണ് മത്സരം

അപരാജിത കുതിപ്പ് തുടരാനാണ് വടക്കുകിഴക്കന്‍ ശക്തികള്‍ ഇറങ്ങുന്നത്. ആറ് കളിയിൽ രണ്ട് ജയവും നാല് സമനിലയും അടക്കം 10 പോയിന്‍റുമായി എതിരാളികളെയെല്ലാം അമ്പരപ്പിച്ചു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ജയിച്ചാൽ പോയിന്‍റ് പട്ടികയിൽ മുന്നിലുള്ള മുംബൈ സിറ്റി, എടികെ മോഹന്‍ ബഗാന്‍ ടീമുകള്‍ക്കൊപ്പം 13 പോയിന്‍റിലേക്ക് ഉയരാന്‍ നോർത്ത് ഈസ്റ്റിന് കഴിയും. 

Latest Videos

undefined

എന്നാൽ കഴിഞ്ഞ സീസണിലും ആദ്യ ആറ് കളിയിൽ തോൽവിയറിയാതെ മുന്നേറിയ ശേഷം തുടര്‍പരാജയങ്ങള്‍ വഴങ്ങിയതിന്‍റെ ഓര്‍മ്മയുള്ളതിനാല്‍ കരുതലോടെയാകും നോര്‍ത്ത് ഈസ്റ്റ് കളിക്കുക. നോര്‍ത്ത് ഈസ്റ്റ് താരങ്ങളോട് ബഹുമാനം ഉണ്ടെങ്കിലും ഏത് വെല്ലുവിളിയും നേരിടാന്‍ ഒരുക്കമെന്ന മുന്നറിയിപ്പ് നൽകി കഴിഞ്ഞു ജെംഷഡ്പൂര്‍ പരിശീലകന്‍.

തോൽവിയോടെ തുടങ്ങിയ ജെംഷഡ്പൂര്‍ അവസാന അഞ്ച് കളിയിലും തോറ്റിട്ടില്ല. എന്നാൽ നാലിലും സമനില ആയിരുന്നു ഫലം. പരിക്കും സസ്‌പെന്‍ഷനും കാരണം ചില പ്രമുഖരെ നഷ്ടമാകുന്നതും തിരിച്ചടിയാണ്. എങ്കിലും സീസണിൽ ജെംഷഡ്പൂര്‍ ഇതുവരെ നേടിയ ഏഴ് ഗോളിൽ ആറും സ്വന്തമാക്കിയ വാല്‍സ്‌കിസിന്‍റെ സാന്നിധ്യം നോര്‍ത്ത് ഈസ്റ്റിന്‍റെ ഉറക്കം കെടുത്തും. 

ലെവന്‍ഡോവക്സി മികച്ച പുരുഷതാരം, ലൂസി വനിതാ താരം; ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

click me!