രണ്ടാംപാദ സെമിയിലെ അതേ ടീമിനെ ഫൈനലില്‍ നിലനിര്‍ത്തിയിരിക്കുകയാണ് ഇരു ടീമുകളും.
ഫത്തോര്‍ഡ: ഐഎസ്എല്‍ ഏഴാം സീസണില്‍ മുംബൈ സിറ്റി-എടികെ മോഹന്‍ ബഗാന്‍ കലാശപ്പോരിന് കിക്കോഫ്. മുംബൈ സിറ്റി നിരയില്‍ ബെര്‍ത്തലോമ്യൂ ഓഗ്‌ബെച്ചേ ഇന്ന് ബഞ്ചിലാണ്. രണ്ടാംപാദ സെമിയിലെ അതേ ടീമിനെ ഫൈനലില്‍ നിലനിര്‍ത്തിയിരിക്കുകയാണ് ഇരു ടീമുകളും.
എടികെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: അരിന്ദം ഭട്ടാചാര്യ(ഗോള്‍കീപ്പര്‍), പ്രീതം കോട്ടാല്‍, സന്ദേശ് ജിംഗാന്‍, തിരി, സുഭാശിഷ് ബോസ്, കാള്‍ മക്ഹ്യൂ, ഹാവിയര്‍ ഹെര്‍ണാണ്ടസ്, ലെന്നി റോഡ്രിഗസ്, മന്‍വീര്‍ സിംഗ്, ഡേവിഡ് വില്യംസ്, റോയ് കൃഷ്‌ണ(ക്യാപ്റ്റന്‍).
undefined
മുംബൈ സിറ്റി എഫ്‌സി സ്റ്റാര്‍ട്ടിംഗ് ഇലവന്‍: അമരീന്ദര്‍ സിംഗ്(ഗോള്‍കീപ്പര്‍, ക്യാപ്റ്റന്‍), അമയ് റെനാവാഡേ, മൗര്‍ത്താഡ ഫാള്‍, ഹെര്‍നന്‍ സാന്‍റാന, വിഗ്‌നേഷ് ദക്ഷിണാമൂര്‍ത്തി. അഹ്‌മദ് ജാഹൂ, റൗളിന്‍ ബോര്‍ജസ്, റെയ്‌നിയര്‍ ഫെര്‍ണാണ്ടസ്, ഹ്യൂഗോ ബൗമസ്, ബിപിന്‍ സിംഗ്, ആഡം ലെ ഫോന്‍ഡ്രേ.
LINE-UPS |
Both & are 𝐔𝐍𝐂𝐇𝐀𝐍𝐆𝐄𝐃 for the 𝐁𝐈𝐆 clash at the Fatorda Stadium!
Live Updates 👉 https://t.co/SAZqta1G2P pic.twitter.com/Ypr9BeRi2W
ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് സീസണിലെ അവസാന അങ്കം. സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും ജയം മുംബൈ സിറ്റിക്കായിരുന്നു. ആദ്യപാദത്തില്‍ ഒറ്റഗോളിനും രണ്ടാംപാദത്തില്‍ രണ്ട് ഗോളിനും വിജയം. ഐഎസ്എല്ലില്‍ ഇതിന് മുമ്പ് മൂന്ന് തവണ എടികെ ബഗാൻ ഫൈനലില്‍ എത്തിയിട്ടുണ്ട്. മൂന്ന് തവണയും കപ്പുയര്‍ത്തിയിരുന്നു.
ഐഎസ്എല്‍ ചരിത്രത്തില്‍ 14 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട് എടികെയും മുംബൈ സിറ്റി എഫ്സിയും. ഇരു ടീമിനും അഞ്ച് ജയം വീതം. നാല് കളി സമനിലയിലായി.