ഈ സീസണിൽ മുംബൈയെ തോൽപിച്ച ഏക ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ നോർത്ത് ഈസ്റ്റ് ഒറ്റഗോളിന് ജയിച്ചിരുന്നു.
മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ മുംബൈ സിറ്റി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 13 കളിയിൽ 30 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് മുംബൈ. രണ്ടാം സ്ഥാനത്തുളള എടികെ മോഹൻ ബഗാനെക്കാൾ ആറ് പോയിന്റ് മുന്നിലാണ് ആദ്യ കിരീടം ലക്ഷ്യമിടുന്ന മുംബൈ സിറ്റി.
ഈ സീസണിൽ മുംബൈയെ തോൽപിച്ച ഏക ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ നോർത്ത് ഈസ്റ്റ് ഒറ്റഗോളിന് ജയിച്ചിരുന്നു. പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കാൻ പൊരുതുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 18 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
undefined
ഗോവയും ഈസ്റ്റ് ബംഗാളും സമനിലയില്‍
ഐഎസ്‌എല്ലിൽ ഇന്നലെ നടന്ന എഫ്‌സി ഗോവ-ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമും ഓരോ ഗോൾ വീതം നേടി. മുപ്പത്തിയൊൻപതാം മിനിറ്റിൽ ഇഗോർ അൻഗ്യൂലോ ഗോവയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ ഡാനി ഫോക്സാണ് ഈസ്റ്റ് ബംഗാളിന്റെ സമനില ഗോൾ നേടിയത്.
എഡു ബെഡിയ ചുവപ്പ് കാർഡ് കണ്ടതോടെ അറുപത്തിയാറാം മിനിറ്റ് മുതൽ ഗോവ പത്തുപേരുമായാണ് കളിച്ചത്. രണ്ടാം മിനിറ്റിൽ പിൽകിംഗ്ടൺ പെനാൽറ്റി പാഴാക്കിയത് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായി. ഈസ്റ്റ് ബംഗാളിന്‍റെ നൈജീരിയന്‍ ഫോര്‍വേര്‍ഡ് ബ്രൈറ്റ് എനോബഖരെയാണ് മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച്. 8.58 റേറ്റിംഗ് പോയിന്‍റ് താരത്തിന് ലഭിച്ചു.
ഗോവയുടെ വിജയത്തിന് മുന്നില്‍ വിലങ്ങിട്ടു; എനോബഖരെ കളിയിലെ താരം