മുംബൈയെ തോല്‍പിക്കാന്‍ ഹൈദരാബാദിനുമായില്ല; മത്സരം സമനിലയില്‍

By Web Team  |  First Published Jan 16, 2021, 9:25 PM IST

രണ്ടാംപകുതിയിലും ഇരു ടീമിനും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഓഗ്‌ബച്ചേ കളത്തിലെത്തിയിട്ടും മുംബൈ ലക്ഷ്യം മറന്നു.


ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സി-ഹൈദരാബാദ് എഫ്‌സി മത്സരം ഗോള്‍രഹിത സമനിലയില്‍. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമായിട്ടും മുംബൈക്ക് ലക്ഷ്യം കാണാനായില്ല. എന്നാല്‍ തുടര്‍ച്ചയായ 10-ാം മത്സരത്തിലാണ് മുംബൈ തോല്‍വി അറിയാതിരിക്കുന്നത്. 

മുംബൈ ആദം ലെ ഫോണ്ട്രേയെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ശൈലിയിലും ഹൈദരാബാദ് അരിഡാന സാന്‍റാനെയെയും ജോയല്‍ കിയാനിസെയെയും മുന്നില്‍ അണിനിരത്തി 4-4-2 ഫോര്‍മേഷനിലുമാണ് ഇറങ്ങിയത്. ആദ്യപകുതിയില്‍ ഹൈദരാബാദ് സുവര്‍ണാസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും മുംബൈ ഗോളി അമരീന്ദര്‍ സിംഗ് മതില്‍ കെട്ടി. മുംബൈയും ആക്രമണത്തില്‍ മോശമായിരുന്നില്ല. എന്നാല്‍ ഗോള്‍രഹിതമായി ആദ്യപകുതി അവസാനിക്കുകയായിരുന്നു. 

Latest Videos

undefined

രണ്ടാംപകുതിയിലും ഇരു ടീമിനും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഓഗ്‌ബച്ചേ കളത്തിലെത്തിയിട്ടും മുംബൈ ലക്ഷ്യം മറന്നു. അഞ്ച് മിനുറ്റ് ഇ‍ഞ്ചുറിടൈം ഇരു ടീമിനും മുതലാക്കാന്‍ കഴിഞ്ഞില്ല. 

എന്നാല്‍ 11 കളിയില്‍ എട്ട് ജയവും 26 പോയിന്‍റുമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ് മുംബൈ സിറ്റി എഫ്‌സി. രണ്ടാമതുള്ള എടികെയേക്കാള്‍ ആറ് പോയിന്‍റ് മുന്നിലാണ് മുംബൈ. 11 കളിയില്‍ നാല് ജയവും 16 പോയിന്‍റുമായി ഹൈദരാബാദ് എഫ്‌സി നാലാം സ്ഥാനത്ത് തുടരുന്നു. 

സെവാഗിന്റെ അഭിനന്ദനം സ്വപ്നതുല്യം; ലക്ഷ്യം ഇന്ത്യന്‍ ടീമിലെത്തുകയെന്ന് അസ്‌ഹറുദ്ദീന്‍ 

click me!