51 ടച്ചുകളും മൂന്ന് ഷോട്ടുകളും രണ്ട് ഗോളുകളും സഹിതം അമ്പരപ്പിക്കുന്ന 10 റേറ്റിംഗാണ് ഐഎസ്എല്‍ ചാങ്തേയ്‌ക്ക് നല്‍കിയത്.
മഡ്‌ഗാവ്: ഗോളുകളുടെ ആറാട്ട് കണ്ട മത്സരം. ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തെ അങ്ങനെ വിശേഷിപ്പിക്കാം. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടിയ മത്സരം ഇഞ്ചുറിടൈമില്‍ നോര്‍ത്ത് ഈസ്റ്റ് താരം മഷാഡോയുടെ പെനാല്‍റ്റി ഗോളില്‍ നാടകീയ സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ഗോളുമായി മഷാഡോയും ബ്രൗണും ബ്രൂണോയും അടക്കമുള്ള വിദേശതാരങ്ങള്‍ കളംനിറഞ്ഞ മത്സരത്തിലെ താരം എന്നാല്‍ ഒരു ഇന്ത്യക്കാരനായി. ഇരട്ട ഗോളുമായി ചെന്നൈയിന്‍റെ കരുത്ത് കാട്ടിയ ലാലിയന്‍സുല ചാങ്‌തേ. 8, 5 മിനുറ്റുകളിലായിരുന്നു ചാങ്‌തേയുടെ ഗോളുകള്‍. 51 ടച്ചുകളും മൂന്ന് ഷോട്ടുകളും രണ്ട് ഗോളുകളും സഹിതം അമ്പരപ്പിക്കുന്ന 10 റേറ്റിംഗാണ് ഐഎസ്എല്‍ ചാങ്തേയ്‌ക്ക് നല്‍കിയത്.
undefined
വിങ്ങില്‍ തന്‍റെ കരുത്ത് ചാങ്‌തേ കാട്ടുന്നത് ഇതാദ്യമല്ല. നേരത്തെ ഒഡിഷ എഫ്‌സിക്ക് എതിരായ മത്സരത്തിലും ചാങ്‌തേ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഐഎസ്എല്ലില്‍ 2019ലാണ് ചെന്നൈയിന്‍ എഫ്‌സിക്കൊപ്പം ചാങ്തേ കൂടിയത്. അതിന് മുമ്പ് ഡല്‍ഹി ഡൈനമോസിലും നോര്‍ത്ത് ഈസ്റ്റിലും കളിച്ചു. 2016-17 സീസണില്‍ സിഎസ്‌കെ ശിവാജിയന്‍സിലൂടെയായിരുന്നു പ്രൊഫണല്‍ ഫുട്ബോള്‍ അരങ്ങേറ്റം. ഇന്ത്യന്‍ അണ്ടര്‍ 19, 23 ടീമുകള്‍ക്കായി പന്തു തട്ടിയിട്ടുള്ള താരം സീനിയര്‍ ടീമില്‍ 11 തവണ ജഴ്‌സിയണിഞ്ഞിട്ടുണ്ട്.
ഗോളടിമേളം; ചെന്നൈയിനെതിരെ നോര്‍ത്ത് ഈസ്റ്റിന് ആവേശ സമനില