കടുകടുപ്പം! പ്ലേ ഓഫിലെത്താന്‍ ജയിച്ചാല്‍ മാത്രം പോരാ; ബ്ലാസ്റ്റേഴ്‌സിന്‍റെ സാധ്യതകള്‍

By Web Team  |  First Published Feb 11, 2021, 9:53 AM IST

പതിനാറ് കളി പിന്നിടുമ്പോൾ 15 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്. ശേഷിക്കുന്ന നാല് കളിയിൽ നിന്ന് പരമാവധി നേടാനാവുക 12 പോയിന്റ്. 


മഡ്‌ഗാവ്: ഐഎസ്എല്‍ ഏഴാം സീസണില്‍ പതിനേഴാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും സാങ്കേതികമായി പ്ലേ ഓഫ് സാധ്യതയുണ്ട്. എന്നാൽ മറ്റ് ടീമുകളുടെ മത്സര ഫലങ്ങളെക്കൂടി ആശ്രയിച്ചാവും ബ്ലാസ്റ്റേഴ്സിന്റെ ഭാവി. 

പതിനാറ് കളി പിന്നിടുമ്പോൾ 15 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്. ശേഷിക്കുന്ന നാല് കളിയിൽ നിന്ന് പരമാവധി നേടാനാവുക 12 പോയിന്റ്. ബാക്കിയുള്ള കളികളിൽ ഒഡിഷ, ഹൈദരാബാദ്, ചെന്നൈയിൻ, നോർത്ത് ഈസ്റ്റ് യുണൈഡ് എന്നിവരെ തോൽപിച്ചാൽ ബ്ലാസ്റ്റേഴ്സ് 27 പോയിൻറിലെത്തും. 34 പോയിൻറുള്ള മുംബൈ സിറ്റിയും 33 പോയിൻറുളള എടികെ മോഹൻ ബഗാനും പ്ലേഓഫ് ഏറക്കുറെ ഉറപ്പിച്ച് കഴിഞ്ഞു. 

Latest Videos

undefined

സ്റ്റീഫന്‍ എസ്സേ; പ്രതിരോധത്തിന്‍റെ കരുത്ത്, ജംഷഡ്‌പൂരിന്‍റെ ഹീറോ

23 പോയിൻറ് വീതമുള്ള ഹൈദരാബാദ്, ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരാണ് ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി മുന്നിട്ട് നിൽക്കുന്നത്. ബ്ലാസ്റ്റേഴ്സ് ആദ്യ നാലിൽ എത്തണമെങ്കിൽ ശേഷിക്കുന്ന നാല് കളിയിൽ ഹൈദരാബാദ്, ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരിൽ രണ്ട് ടീമുകൾക്ക് മൂന്ന് പോയിന്റേ കിട്ടാൻ പാടുള്ളൂ. മാത്രമല്ല, ബെംഗളൂരു എഫ്‌സി അഞ്ച് പോയിന്റെങ്കിലും നഷ്ടപ്പെടുത്തുകയും വേണം.

ഐഎസ്എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പതിനേഴാം റൗണ്ടിൽ ഒഡിഷ എഫ്‌സിയാണ് എതിരാളികൾ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. സീസണിൽ ഒഡിഷയുടെ ഏക ജയം രണ്ടിനെതിരെ നാല് ഗോളിന് ബ്ലാസ്റ്റേഴ്സിനെതിരെ ആയിരുന്നു.

കൊമ്പന്‍റെ കൊമ്പൊടിയാതിരിക്കാന്‍; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷയ്‌ക്കെതിരെ

click me!