33 മത്സരം പൂര്‍ത്തിയായ സീസണിൽ ഒരു ജയം പോലും അക്കൗണ്ടില്‍ ഇല്ലാത്ത മൂന്ന് ടീമുകളില്‍ രണ്ടെണ്ണമാണ് ഇന്ന് കളത്തിലെത്തുന്നത്.
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ആറാം റൗണ്ട് മത്സരത്തിൽ ഈസ്റ്റ് ബംഗാള്‍ ആണ് എതിരാളികള്‍. രാത്രി ഏഴരയ്‌ക്ക് ഗോവയിലാണ് മത്സരം. 33 മത്സരം പൂര്‍ത്തിയായ സീസണിൽ ഒരു ജയം പോലും അക്കൗണ്ടില്‍ ഇല്ലാത്ത മൂന്ന് ടീമുകളില്‍ രണ്ടെണ്ണമാണ് ഇന്ന് കളത്തിലെത്തുന്നത്.
വമ്പന്‍ ജയവുമായി യുവന്‍റസ് മുന്നോട്ട്; ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോയ്‌ക്ക് ചരിത്ര നേട്ടം
undefined
അഞ്ച് കളിയിൽ ബ്ലാസ്റ്റേഴ്സ് രണ്ട് സമനില പിടിച്ചെങ്കില്‍ നാലിലും തോറ്റവരാണ് കൊൽക്കത്തക്കാര്‍. ഫൈനല്‍ തേഡിൽ ഭാവനാശൂന്യമായി കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ഇതിനോടകം 10 ഗോള്‍ വഴങ്ങിക്കഴിഞ്ഞു. പ്ലാന്‍ ബി അല്ല, പ്ലാന്‍ ഡി വരെയുണ്ടെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍റെ അവകാശവാദം. എന്നാൽ കിബുവിന്‍റെ തന്ത്രങ്ങള്‍ കളി തുടങ്ങും മുന്‍പേ എതിരാളികള്‍ ഊഹിച്ച് കളം പിടിക്കുന്നതാണ് ഇതുരെ കണ്ടത്.
ഗാരി ഹൂപ്പറിന് പന്തെത്താത്തതും പ്രതിരോധത്തിൽ സ്‌കൂള്‍ കുട്ടികള്‍ പോലും വരുത്താത്ത പിഴവുകള്‍ ആവര്‍ത്തിക്കുന്നതും ദൗര്‍ബല്യം. സഹല്‍ അബ്ദുൽ സമദിനെ ഇന്നലെയും പരിശീലകന്‍ പുകഴ്‌ത്തിയെങ്കിലും ആദ്യ ഇലവനിലെത്തുമോയെന്ന് വ്യക്തമല്ല. അഞ്ച് കളിയിൽ 2 ഗോള്‍ മാത്രമേ ഈസ്റ്റ് ബംഗാള്‍ നേടിയിട്ടുള്ളൂ.
മിന്നുന്ന പ്രകടനവുമായി ക്രിവല്ലാരോ; എഫ്‌സി ഗോവയ്‌ക്കെതിരെ ചെന്നൈയിന് ജയം
ഐ ലീഗിന് മാത്രം പറ്റിയവരെന്ന പരിഹാസം ഈസ്റ്റ് ബംഗാളിന് നേരെ ചില കോണില്‍ നിന്നെങ്കിലും ഉയരുന്നുണ്ട്. ആക്ഷേപങ്ങള്‍ക്ക് മറുപടി നൽകാന്‍ ഏറ്റവും മികച്ച അവസരമെന്ന് കരുതിയേക്കും റോബി ഫൗളര്‍.
ഞായറാഴ്ച ആയതിനാല്‍ ഐഎസ്എല്ലില്‍ രണ്ട് മത്സരം ഉണ്ട്. വൈകീട്ട് അഞ്ചിന് തുടങ്ങുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി, മുംബൈ സിറ്റിയെ നേരിടും. ആറ് കളിയിൽ 13 പോയിന്‍റുള്ള മുംബൈ സിറ്റിയാണ് ലീഗില്‍ നിലവില്‍ ഒന്നാമത്. അഞ്ച് കളിയിൽ ഒന്‍പത് പോയിന്‍റുള്ള ഹൈദരാബാദ് ആറാം സ്ഥാനത്താണ്.
ഐഎസ്എല്ലിലെ അത്ഭുത ഗോളുമായി റാഫേല്‍ ക്രിവെല്ലാറോ കളിയിലെ താരം