കുതിക്കാന്‍ ഗോവ, തിരിച്ചെത്താന്‍ ജംഷഡ്‌പൂര്‍; ഇന്ന് ശ്രദ്ധേയ മത്സരം

By Web Team  |  First Published Jan 14, 2021, 2:02 PM IST

സീസണില്‍ ഇരുവരും ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗോവ വിജയിച്ചിരുന്നു. 


ഫത്തോര്‍ഡ: ഐഎസ്എല്ലില്‍ എഫ്‌സി ഗോവ ഇന്ന് ജംഷഡ്പൂര്‍ എഫ്സിയെ നേരിടും. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30ന് കളി. 10 മത്സരങ്ങളില്‍നിന്ന് നാല് ജയം നേടിയ എഫ്‌സി ഗോവ ലീഗില്‍ നാലാം സ്ഥാനത്താണ്. 15 പോയിന്റാണ് ഗോവക്കുള്ളത്. ആറാം സ്ഥാനത്താണ് ജംഷഡ്പൂര്‍ എഫ്‌സി. മൂന്ന് ജയം മാത്രമുള്ള ജംഷഡ്പൂരിന് 13 പോയിന്റാണുള്ളത്.  

സീസണില്‍ ഇരുവരും ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗോവ വിജയിച്ചിരുന്നു. ഇഗോര്‍ അംഗൂളോയുടെ ഇരട്ട ഗോളാണ് അന്ന് ഗോവയുടെ ജയമൊരുക്കിയത്. സ്റ്റീഫന്‍ എസ്സേയായിരുന്നു ജംഷഡ്‌പൂരിന്‍റെ ഗോളവകാശി. 

Latest Videos

undefined

ഇരു ടീമിനും നിര്‍ണായകം

അവസാന നാലില്‍ സ്ഥാനമുറപ്പിക്കാനുള്ള പോരാട്ടം കടുത്തിരിക്കുന്നതിനാല്‍ ഇരു ടീമിനും നിര്‍ണായകമാണ് ഇന്നത്തെ മത്സരം. അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ സമനിലയായിരുന്നു ഗോവയുടെ ഫലം. ഇരു ടീമും ഓരോ ഗോള്‍ നേടി. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിനോട് മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റാണ് ജംഷഡ്‌പൂര്‍ ഇറങ്ങുന്നത്. 

ഇഗോര്‍ അംഗൂളോയും ജോര്‍ജി ഓര്‍ട്ടിസുമാണ് ഗോവയുടെ നിര്‍ണായക താരങ്ങള്‍. നെരിഞ്ചസ് വാല്‍സ്‌കിസ്, സ്റ്റീഫന്‍ എസ്സേ കൂട്ടുകെട്ടിലാണ് ജംഷഡ്‌പൂരിന്‍റെ പ്രതീക്ഷ. ഇരു ടീമിനും പരിക്ക് ആശങ്കകളില്ല എന്നാണ് റിപ്പോര്‍ട്ട്. 

ഇന്നലെ ജയം ചെന്നൈയിന്

ഇന്നലെ നടന്ന മത്സരത്തില്‍ ഒഡീഷയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സി തോല്‍പിച്ചു. ഇസ്മായില്‍ ഗോണ്‍സാല്‍വസാണ് ചെന്നൈയിന്‍റെ രണ്ട് ഗോളും നേടിയത്. ഡീഗോ മൗറീഷ്യോ ഒഡീഷയുടെ ഗോള്‍ മടക്കി. ജയത്തോടെ ചെന്നൈയിൻ എഫ്സി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒഡീഷ അവസാന സ്ഥാനത്ത് തുടരുകയാണ്. അനിരുദ്ധ് ഥാപ്പയാണ് കളിയിലെ താരം. 

മധ്യനിരയില്‍ വീണ്ടും ഥാപ്പ മാജിക്; വീണ്ടും ഹീറോ

click me!