ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു.
മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ എഫ്‌സി ഗോവ ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. ഗോവയില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. 13 കളിയിൽ 20 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോൾ ഗോവ. 12 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്തും. 11 ഗോൾ നേടിയപ്പോൾ 17 ഗോൾ വഴങ്ങിയതാണ് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായത്.
ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് ഒരു ഗോളിന് സമനില വഴങ്ങിയാണ് ഗോവയെത്തുന്നത്. ബ്ലാസ്റ്റേഴ്‌സിനെതിരെ ചുവപ്പ് കാര്‍ഡ് കണ്ട ഇവാന്‍ ഗരിഡോ ഗോണ്‍സാലസിന് ഇന്ന് കളിക്കാനാവില്ല. അതേസമയം അവസാനമിറങ്ങിയപ്പോള്‍ കരുത്തരായ മുംബൈ സിറ്റിയോട് എതിരില്ലാത്ത ഒരു ഗോളിന്‍റെ തോല്‍വിയായിരുന്നു ഈസ്റ്റ് ബംഗാളിന് ഫലം.
undefined
ബെംഗളൂരുവിന് ഇന്നലെയും സമനില
വിജയവഴിയിൽ എത്താൻ ബെംഗളൂരു എഫ്‌സി ഇനിയും കാത്തിരിക്കണം. രണ്ട് ഗോൾ ലീഡ് നേടിയിട്ടും ബിഎഫ്‌സി, ഹൈദരാബാദിനെതിരെ സമനില വഴങ്ങി (2-2). സുനില്‍ ഛേത്രിയും (9), ലിയോണ്‍ അഗസ്റ്റിനും (61) ബിഎഫ്‌സിക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചിരുന്നു. എന്നാല്‍ 86-ാം മിനുറ്റില്‍ അരിഡാന സന്‍റാനയും ഇഞ്ചുറിടൈമില്‍ (90+1) ഫ്രാന്‍സിസ്‌കോ സാന്‍ഡാസയും ഹൈദരാബാദിനെ ഒപ്പമെത്തിച്ചു.
2017ന് ശേഷം ആദ്യമായാണ് ബെംഗളൂരു തുടർച്ചയായ ആറ് കളിയിൽ ജയമില്ലാതെ മടങ്ങുന്നത്. 14 കളിയിൽ 15 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബെംഗളൂരു. 19 പോയിന്റുള്ള ഹൈദരാബാദ് നാലാം സ്ഥാനത്ത് തുടരുന്നു.
ഹൈദരാബാദിന്‍റെ രക്ഷകനായി വീണ്ടും സന്‍റാന; കളിയിലെ താരം