മധ്യനിരയിലെ മിന്നല്‍; ബിഎഫ്‌സിക്ക് മടക്കടിക്കറ്റ് കൊടുത്തത് ഈ താരം

By Web Team  |  First Published Feb 21, 2021, 8:57 PM IST

20-ാം മിനുറ്റില്‍ ഗോവയെ മുന്നിലെത്തിച്ച ഇഗോര്‍ അംഗൂളോയുടെ ഗോളിലേക്ക് വഴിതുറന്നത് മാര്‍ട്ടിന്‍സായിരുന്നു. 


ഫറ്റോര്‍ഡ: അങ്ങനെ ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് കാണാതെ തലതാഴ്‌ത്തി മടങ്ങിയിരിക്കുന്നു. എഫ്‌സി ഗോവയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റാണ് ബിഎഫ്‌സിയുടെ മടക്കം. ബിഎഫ്‌സിയെ പറഞ്ഞയച്ചത് ഗോവയ്‌ക്കായി മധ്യനിരയില്‍ മിന്നിത്തിളങ്ങിയ ഗ്ലാന്‍ മാര്‍ട്ടിന്‍സ്.

ഒരു അസിസ്റ്റും മൂന്ന് ക്ലിയറന്‍സും സഹിതം 8.29 റേറ്റിംഗ് സ്വന്തമാക്കി മാര്‍ട്ടിന്‍സ്. 78.43 ആണ് പാസിലെ കൃത്യത.  

Latest Videos

undefined

20-ാം മിനുറ്റില്‍ ഗോവയെ മുന്നിലെത്തിച്ച ഇഗോര്‍ അംഗൂളോയുടെ ഗോളിലേക്ക് വഴിതുറന്നത് ഗ്ലാന്‍ മാര്‍ട്ടിന്‍സായിരുന്നു. ഗോവ സ്വദേശി കൂടിയായ മാര്‍ട്ടിന്‍സ് ഐ ലീഗ് ക്ലബ് സ്‌പോര്‍ട്ടിംഗ് ഗോവയിലൂടെയാണ് സീനിയര്‍ കരിയര്‍ തുടങ്ങിയത്. പിന്നീട് ചര്‍ച്ചില്‍ ബ്രദേര്‍സിലെത്തിയ താരം അവിടെ നിന്നാണ് എഫ്‌സി ഗോവയിലേക്ക് ഈ സീസണില്‍ ചേക്കേറിയത്. ഗോവയ്‌ക്കായി ഈ സീസണില്‍ 12 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒരു ഗോളും അസിസ്റ്റും നേടി ഈ ഇരുപത്തിയാറുകാരന്‍. 

ചരിത്രത്തിലാദ്യമായി ബെംഗളൂരു എഫ്‌സി പ്ലേ ഓഫില്‍ ഇടംനേടാന്‍ കഴിയാതെ മടങ്ങുമ്പോള്‍ ഗോവ പ്രതീക്ഷ കൂടുതല്‍ ശക്തമാക്കി. 19 മത്സരം പൂര്‍ത്തിയാക്കിയ ഗോവ 30 പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. അതേസമയം 22 പോയിന്‍റുകളേ ബെംഗളൂരുവിനുള്ളൂ. എടികെ മോഹന്‍ ബഗാനും മുംബൈ സിറ്റിയുമാണ് ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍.   

ഐഎസ്എല്‍ ചരിത്രത്തിലാദ്യം! ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് കാണാതെ പുറത്ത്

Hero Extreme Power Player 

click me!