ഐഎസ്എല്‍: ബെംഗളൂരു എഫ്‌സിക്ക് ജീവന്‍മരണ പോരാട്ടം

By Web Team  |  First Published Feb 9, 2021, 11:02 AM IST

പതിനെഴാം റൗണ്ട് പോരാട്ടത്തിനിറങ്ങുമ്പോൾ അത്രപന്തിയല്ല മുൻ ചാമ്പ്യൻമാരായ ബെംഗളൂരു എഫ്‌സിയുടെ അവസ്ഥ.


മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ ബെംഗളൂരു എഫ്‌സിക്ക് ഇന്ന് നിലനിൽപിനായുള്ള പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ എടികെ മോഹൻ ബഗാനാണ് എതിരാളികൾ.

പതിനെഴാം റൗണ്ട് പോരാട്ടത്തിനിറങ്ങുമ്പോൾ അത്രപന്തിയല്ല മുൻ ചാമ്പ്യൻമാരായ ബെംഗളൂരു എഫ്‌സിയുടെ അവസ്ഥ. നാല് ജയവും ഏഴ് സമനിലയും അഞ്ച് തോൽവിയുമടക്കം 19 പോയിന്റുള്ള സുനിൽ ഛേത്രിയും സംഘവും ആറാം സ്ഥാനത്താണ്. 19 ഗോൾ നേടിയ ബിഎഫ്‌സി ഇത്രയും തന്നെ ഗോൾ വഴങ്ങുകയും ചെയ്തു. 

Latest Videos

undefined

എങ്കിലും അവസാന രണ്ട് കളിയിൽ ക്ലീൻ ഷീറ്റ് നേടിയ ആശ്വാസത്തിലാണ് ബിഎഫ്‌സി കോച്ച് നൗഷാദ് മൂസ. ഗോൾ നേടുന്നതിനേക്കാൾ ഗോൾ വഴങ്ങാതിരിക്കാനാണ് ഇനിയുള്ള കളികളിൽ കൂടുതൽ ശ്രദ്ധിക്കുകയെന്നും നൗഷാദ് മൂസ വ്യക്തമാക്കുന്നു. 

ഗോളടിപൂരം; ഒടുവില്‍ മുംബൈയും ഗോവയും നാടകീയ സമനിലയില്‍!

30 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തുള്ള എടികെ മോഹൻ ബഗാൻ 20 ഗോൾ നേടിയപ്പോൾ പത്ത് ഗോൾ മാത്രമാണ് വഴങ്ങിയത്. ഒഡിഷയെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത ആത്മവിശ്വാസത്തിലാണ് അന്റോണിയോ ഹബാസ് മറൈനേഴ്സിനെ വിന്യസിക്കുക. 

11 ഗോളുമായി ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാമതുള്ള റോയ് കൃഷ്ണയെ പിടിച്ചുകെട്ടുകയാവും ബിഎഫ്‌സിയുടെ ഏറ്റവും വലിയ വെല്ലുവിളി. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഡേവിഡ് വില്യംസിന്റെ ഒറ്റഗോളിന് എടികെ ബഗാൻ, ബിഎഫ്‌സിയെ തോൽപിച്ചിരുന്നു.  

മുംബൈയും ഗോവയും ഒന്നൊന്നര കോർക്കലായിപ്പോയി; മത്സരത്തിലെ ഹീറോയാര്?

click me!