മൂന്നിൽ മൂന്നും നേടി ഒന്നാമതെത്താന്‍ എടികെ മോഹന്‍ ബഗാന്‍. മൂന്നാമങ്കത്തിലെങ്കിലും ജയിച്ചുകാണാന്‍ ഒഡീഷ എഫ്‌സി.
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ മുന്നേറ്റം തുടരാന്‍ എടികെ മോഹന്‍ ബഗാന്‍ ഇന്നിറങ്ങും. രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ ഒഡീഷ എഫ്സിയാണ് എതിരാളികള്‍.
മൂന്നിൽ മൂന്നും നേടി ഒന്നാമതെത്താന്‍ എടികെ മോഹന്‍ ബഗാന്‍. മൂന്നാമങ്കത്തിലെങ്കിലും ജയിച്ചുകാണാന്‍ ഒഡീഷ എഫ്‌സി. ഗോവയിലെ പോരില്‍ ജയിക്കാന്‍ രണ്ട് ടീമിനും ഉണ്ട് കാരണങ്ങള്‍. കേരള ബ്ലാസ്റ്റേഴ്സിനും നഗരവൈരികളായ ഈസ്റ്റ് ബംഗാളിനും എതിരായ ജയം ആവര്‍ത്തിച്ചാൽ കൊൽക്കത്ത വമ്പന്മാര്‍ക്ക് ഇന്ന് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താം.
undefined
യോര്‍ക്കര്‍ വാഴ്‌ത്തലുകള്‍ക്കിടയിലും നിരാശ; 2020 ബുമ്രയോട് ചെയ്തത് കൊടുംചതി!
എതിരാളിയുടെ പിഴവിനായി കാത്തിരുന്ന് ആക്രമണം അഴിച്ചുവിടുന്ന ഹബാസ് ശൈലി ഇതുവരെ നൂറുമേനി ഫലിച്ചു. രണ്ട് കളിയിലും ഒരു ഗോളു പോലും വഴങ്ങാത്തതും റോയ് കൃഷ്ണയുടെ ഗോള്‍ദാഹവും എടികെ മോഹന്‍ ബഗാന് മേൽക്കൈ നൽകും.
ഹൈദരാബാദ് മധ്യനിരയിലെ യുവതുര്‍ക്കി, മുഹമ്മദ് യാസിര്‍
ഹൈദരാബാദിനോട് തോൽക്കുകയും ജംഷഡ്പൂരിനോട് സമനില വഴങ്ങുകയും ചെയ്ത ഒഡീഷ എഫ്സിക്ക് ഒരു പോയിന്‍റേ നേടാനായിട്ടുള്ളൂ. എന്നാൽ ജംഷഡ്പൂരിനെതിരെ 2 ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയില്‍ പുറത്തെടുത്ത പോരാട്ട വീര്യം സ്റ്റുവര്‍ട്ട് ബാസ്റ്ററിന്‍റെ സംഘത്തിന് ഊര്‍ജം നൽകും. പകരക്കാരനായി ഇറങ്ങി ഇരട്ടഗോള്‍ നേടിയ ബ്രസീലിയന്‍ താരം ഡീഗോ മൗറീഷ്യോയെ ആദ്യ ഇലവനില്‍ പ്രതീക്ഷിക്കാം.
ബുള്ളറ്റ് പായിച്ച് സ്റ്റീഫന്‍; ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ജെംഷഡ്‌പൂര്‍