ഗോവയെ കാത്തവന്‍; എടികെയ്‌ക്കെതിരെ ഹീറോയായി സാവിയര്‍ ഗാമ

By Web Team  |  First Published Jan 17, 2021, 9:57 PM IST

എഡു ഗാര്‍ഷ്യയുടെ മാജിക്കല്‍ ഫ്രീകിക്കും, സൂപ്പര്‍ സബ് ഇഷാന്‍ പണ്ഡിതയുടെ റീബൗണ്ട് ഗോളും വിസ്‌മയമായ മത്സരത്തില്‍ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം മറ്റൊരാള്‍ക്ക്. 


ഫറ്റോര്‍ഡ: ഐഎസ്എല്‍ ഏഴാം സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്ന്. എഫ്‌സി ഗോവ-എടികെ മോഹന്‍ ബഗാന്‍ സൂപ്പര്‍ സണ്‍ഡേയെ ഇങ്ങനെ വിശേഷിപ്പിക്കാം. ആവേശം അവസാന സെക്കന്‍ഡ് വരെ നീണ്ടപ്പോള്‍ ഇരു ടീമും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ എഡു ഗാര്‍ഷ്യയുടെ മാജിക്കല്‍ ഫ്രീകിക്കും, സൂപ്പര്‍ സബ് ഇഷാന്‍ പണ്ഡിതയുടെ റീബൗണ്ട് ഗോളും വിസ്‌മയമായ മത്സരത്തില്‍ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം ഒരു യുവ ലെഫ്റ്റ് ബാക്കിനായിരുന്നു. 

Solid Saviour 💪🟠 pic.twitter.com/rGxOXWVObC

— Indian Super League (@IndSuperLeague)

അറ്റാക്കിനൊപ്പം പ്രതിരോധവും ഏറ്റുമുട്ടിയ മത്സരത്തില്‍ എഫ്‌സി ഗോവയുടെ ഇന്ത്യന്‍ യുവതാരം സാവിയര്‍ ഗാമയാണ് സൂപ്പര്‍ സണ്‍ഡേയുടെ താരമായത്. സ്വന്തം തട്ടകത്തിലായിരുന്നു ഗോവക്കാരന്‍ കൂടിയായ ഗാമയുടെ മിന്നും പ്രകടനം. ആദ്യം പിന്നിലായിട്ടും പ്രതിരോധത്തില്‍ ഗോവയുടെ പ്രതീക്ഷകള്‍ കാക്കുകയായിരുന്നു 23കാരനായ താരം. 

Latest Videos

undefined

അടി, തിരിച്ചടി; എഫ്‌സി ഗോവ-എടികെ മോഹന്‍ ബഗാന്‍ മത്സരം സമനിലയില്‍

എഫ്‌സി ബാര്‍ഡസ് ഗോവയിലൂടെ യൂത്ത് കരിയര്‍ തുടങ്ങിയ സാവിയര്‍ ഗാമ 2018-19 സീസണിലാണ് എഫ്‌സി ഗോവയില്‍ എത്തിയത്. ബി ടീമില്‍ നിന്ന് 2019ല്‍ സീനിയര്‍ ടീമിലെത്തിയ താരം ഇതിനകം 20 മത്സരങ്ങളില്‍ പന്തുതട്ടി. ഒരു ഗോളും പേരിലാക്കി. 

click me!